Cover

ആമുഖം

പ്രിയപ്പെട്ട നമ്മുടെ കുടുംബത്തിലെ അംഗങ്ങളോട്...

നിങ്ങൾ ഓരോരുത്തരും തരുന്ന ,തന്നുകൊണ്ടിരിക്കുന്ന ഈ സ്നേഹത്തിനു നന്ദി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ... കുറച്ചു നല്ല കൂട്ടുകാരുടെ മനസ്സിലുണ്ടായ ആശയമാണ് അക്ഷര വീടി൯െറ.... അടിത്തറ.

 

നവമാധ്യമ എഴുത്തുകാരെക്കുറിച്ച് ഒരു എഴുത്തു കാര൯ ഈയിടെ നടത്തിയ പരാമ൪ശം...നമുക്കെതിരായ കടന്നാക്റമണമാണ്...

ഇവിടെ... മാഞ്ഞുപോകാതെ.. നിങ്ങളുടെ രചനകളും ഡിജിറ്റലായി.... പ്രസിദ്ധീകരണം നടത്തി... അവയെ... ഡിജിറ്റലായി വായനശാലയൊരുക്കി...വെബ്സൈറ്റിലാക്കി... അക്ഷര വീട് എഴുത്തിനോടും.. എഴുത്തുകാരോടും വായനക്കാരോടും....നീതികാണിക്കുന്നു... ഇതൊക്കെ നടക്കുന്നു എങ്കിലും ,എല്ലാത്തിനും ഉപരി നമ്മെ അമ്പരപ്പെടുത്തിയത് നിങ്ങളുടെ ഓരോരുത്തരുടെയും ഈ സ്നേഹം,പ്രോത്സാഹനം എല്ലാമാണ്.

അതുകൊണ്ടു മാത്രമാണ് ഈ ചെറിയ കാലയളവിൽ തന്നെ ആറായിരത്തിലധികം...അംഗങ്ങൾ എന്ന മഹത്തായ നേട്ടത്തിലേക്ക് നമ്മൾ എത്തി ചേർന്നത്..

വ്യക്തിപരമായി ഞങ്ങൾക്ക് അറിയാത്ത ഒരുപാടു സുഹൃത്തുക്കൾ അവരുടെ കൂട്ടുകാരെ നമ്മുടെ ഈ കുടുംബത്തിലേക്ക് ചേർക്കുന്നത് കണ്ടു ഞങ്ങൾ അത്ഭുതപ്പെട്ടു പലപ്പോഴും...ഇനിയും... നിങ്ങളുടെ വേണ്ടപ്പെട്ടവരെ ചേ൪ക്കുക... അവ൪ക്ക്... എഴുതാനും വായിക്കാനും വളരാനും ഒരവസരം നല്കുക...

"നല്ല നല്ല എഴുത്തുകാർക്കൊപ്പം ,അവരെ കൂടെ നിന്ന് പ്രോത്സാഹിപ്പിക്കുന്ന ,ശരിക്കും ഗ്രൂപ്പുകളെ നില നിർത്തിക്കൊണ്ട് പോകുന്ന പ്രിയ വായനക്കാർ,ലൈക്കും കമന്റും കൊടുത്തു പുതിയ ആളുകളെ നമ്മുടെ ഈ വീട്ടിലേക്കു കൈ പിടിച്ചു കയറ്റുന്ന നമ്മുടെ സ്വന്തം കുടുംബാംഗങ്ങൾ"" ..

ഈ മാസികയുടെ വളർച്ചയിൽ അതിന്റെ എല്ലാ മേഘലകളിലും നിങ്ങളുടെ മികച്ച പങ്കാളിത്തവും സഹകരണവും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഹൃദയത്തിൽ നിന്നും ഉള്ള സ്നേഹം ഉള്ളു തുറന്നു അറിയിക്കുകയാണ് ..

സാമൂഹ്യ സാംസ്കാരിക കാര്യങ്ങളിലും ഉടൻ തന്നെ നമ്മുടെ ഈ കുടുംബത്തിലെ പ്രവ൪ത്തനം തുടക്കം കുറിക്കും..
 കൂടുതൽ വിവരങ്ങൾ ഉടൻ അറിയിക്കുന്നതായിരിക്കും...

 പുസ്തക വായനയ്ക്ക് പുതിയൊരു ഡിജിറ്റലായ ദൃശ്യഭാഷ്യം നൽകിക്കൊണ്ട് നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് വായിക്കാനും എഴുതാനും ചിന്തിക്കാനും വഴിയൊരുക്കുകയാണ്അക്ഷരവീട്മാസിക. ഒരു പാട് വായിക്കാൻ നിറഞ്ഞ വിഭവങ്ങൾ ഉണ്ട്.

മാസികയിലെ ലി൯ക്ഫേസ്ബുക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു.      രചയിതാവി൯റെ പേര് പ്രസ്സ് ചെയ്താലുടനേ അവരുടെ ഫേസ്ബുക്കു

പേജിലെത്തിച്ചേരാം. സ്നേഹത്തോടെ ......ടീം     അക്ഷര വീട്

ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷര വീട്
     https://www.facebook.com/groups/1280130775363441/

 

ഫേസ്ബുക്ക്പേജ്:-  അക്ഷര വീട്
     http://www.facebook.com/aksharaveeduepage

 

വെബ് സെറ്റ്;-

website http://aksharaveedu.wordpress.com

 
    Chief Editor & IT Co-ordinator : 

Raj Mohan, M.Com,BLIS,PGDCA,DTTM

Digital Production:- Digital Book World

https://www.facebook.com/digitalbooksworld/)

Publicity Media:-WORDS 

https://www.facebook.com/wordemagazine)

 Prepared By: Admin Group-Aksharaveedu.    

 

 

  

 

 

 

 

 

 

 

Image may contain: 1 person, beard and closeup

  Associate Editor: Abdul Rasheed Karani

  

 

 

 

 

 

 

Adv S Manoj Kumar(Group Legal Advisor)

 

 

 

 

Editorial Board: Mujeeb Edavanna,സിറിൾ കുണ്ടൂർ,Younus Muhammed,Martin Palakkappillil, Kp Shameer,ജിതു നാരായണൻJomy Roy,Surendran Almas,Krishnakumar Payyanur,Parvathy Shankar 

 

 അക്ഷരവീട് ഡിജിററല്‍ ഗ്രന്ഥശാല
ഡിജിററല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ടച്ചിലൂടെ വായന സാധ്യമാക്കികൊണ്ട് ഡിജിറ്റലായി തയ്യാറാക്കിയ കവിതാ സമാഹാരം,മലയാളം മാസിക വായിച്ചറിയുക
തുറന്ന് വായിക്കുവാ൯ താഴോട്ട്... വെബ് അഡ്രസ്സ് പ്രസ്സ് ചെയ്യുക..FREE TO READ BOOKS,MAGAZINES ETC. Visit and like for regular reading.Digital Book World
https://www.facebook.com/digitalbooksworld/ 

 

തൂലിക....കവിത

 Raj Mohan

ജ൪മ്മ൯ ഡിജിററല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ടച്ചിലൂടെ വായന സാധ്യമാക്കികൊണ്ട് ഡിജിറ്റലായി തയ്യാറാക്കിയ Raj Mohan൯െറ കവിതാ സമാഹാരം
മിഴികളിലൂടെ- തുറന്ന് വായിക്കുവാ൯ താഴോട്ട്... വെബ് അഡ്രസ്സ് പ്രസ്സ് ചെയ്യുക..
https://www.bookrix.com/book.html?bookID=zle3ff22b012f75_1485341475.8390879631#0,558,26442

Press below link to read this beautiful digital malayalm poetry collection by this magazine     Chief  Editor.

Visit to read:-www.facebook.com/digitalbooksworld  :-Digital Book World   Written by: Raj Mohan

 മിഴികളിലൂടെ

കാലം...കവിത

''കാലം കുതിര പോല്‍ പായുമ്പോഴും......
കാലിടറാതെ മുന്നേറുമ്പോഴും......
കാലാന്തരങ്ങള്‍ക്കും അപ്പുറമീ ജന്മം ...
കേവലം ഒരോര്‍മ്മയായ് മാറുമ്പോഴും.......
കാലമതേകിയ സുന്ദര നിമിഷവും........
കണ്ണീരുണങ്ങിയ നൊമ്പരവും ......
കരളിലേ മായ്ക്കാത്ത കഥകളായ് തീരുന്നു ...
കനവു പോലുള്ളോരെന്‍ ജീവിതവും.......Ramseen Daniff

കാത്തിരിപ്പ്-കഥ

 രാത്രികൾ സുന്ദരങ്ങളാണ്. പക്ഷെ അതു കാണാൻ പലർക്കും കഴിയാറില്ല.
മന:സമാധാനമുള്ളവർ സ്വാഭാവകമായി ഉറങ്ങിപ്പോകും. സമാധാനമില്ലാത്തവർ ഉണർന്നിരിക്കും. പക്ഷെ, രാത്രിയുടെ സൗന്ദര്യം ആസ്വദിക്കാൻ അവർക്കു കഴിയില്ല. ബീച്ചിൽ മലർന്നു കിടന്ന് ആകാശത്തേയ്ക്കു നോക്കി പോയ ഒരു രാത്രിയിൽ ടോണി പറഞ്ഞ വാക്കുകൾ
ഇപ്പോൾ ഉറങ്ങാത്ത തനിക്കും രാത്രി സുന്ദരമല്ല.തണുപ്പ് മെല്ലെ മെല്ലെ അകത്തേക്ക് കടന്നു വരുന്ന ജനൽ വഴി പുറത്തേക്ക് നോക്കി ഇരിക്കുകയാണ് അയാൾ.
രാത്രിയുടെ ഘടികാരസൂചികൾ ക്രമേണ പ്രഭാതത്തിന് വഴിമാറും.
പുലർച്ചയ്ക്കുള്ള വണ്ടിയും കാത്ത് റെയിൽവേ സ്റ്റേഷന് തൊട്ടടുത്തുള്ള മുറിയിൽ അയൾ മണിക്കൂറുകൾ എണ്ണുകയാണ്.ടോണിയുടെ മുറിയെന്ന് എല്ലാവരും പറയുന്ന മുറിയിൽ .

വരുന്നത് പെൺകുട്ടിയാണ്. പ്രായം ക്രിത്യം അറിയില്ലെങ്കിലും അവൾ യുവതിയാകണം.
എന്റെ ടോണിയെന്നാണ് അവൾ സ്വയം പരിചയപ്പെടുത്തിയത്. കാമുകിയാകാം. സുഹൃത്താകാം. ഭാര്യയാകില്ല. അവൻ വിവാഹിതനല്ലെന്നാണല്ലോ തന്റെ അറിവ്.

പാലക്കാടൻ ഗ്രാമത്തിൽ നിന്നു വരുന്ന ഒരു പെൺകുട്ടി അപരിചിതമായ ഒരു പട്ടണത്തിൽ എത്തുന്നു എന്നതിന്റെ ഉൽകണ്ഠ അയാൾക്ക് ഉണ്ടായിരുന്നു. അതു കൊണ്ട് ഉറങ്ങിക്രിത്യസമയത്ത് ഉണരാം എന്ന സാഹസം അയാൾ ഒഴിവാക്കി.
അവൾ വരുന്നത് തന്നെ തേടിയല്ല. നേരിട്ട് അറിയുക പോലും ഇല്ലാത്ത ഒരുവൾ! അവൾക്ക് കൈമാറേണ്ട ഒന്നു രണ്ട് ബാഗുകൾ മാത്രമാണ് കയ്യിൽ. ഒരിക്കൽ ലഹരിയിൽ ആണെന്നു തോന്നുന്നു. അവൻ പറഞ്ഞു വച്ചതാണ് ഈ ദൗത്യം. വരുന്നയാൾ അവകാശിയാണോ സ ഹാ യാർത്ഥിയാണോ എന്നറിയില്ല. ചോദിക്കാൻ അവൻകൂടെയില്ല. .എന്താണ് എങ്ങനെയാണ് അവളോട് പറയുക എന്നും അറിയില്ല.. അതിന്റെ ഒരു പിരിമുറുക്കം ഹൃദയത്തിനുണ്ട്.
ഒരു നിയോഗം പോലെ എല്ലാം ചെയ്യുക അത്ര മാത്രം.

നഗരത്തിലെ തിരക്കിന് ഇപ്പോഴും കുറവില്ല. വിദ്ദരങ്ങളിൽ നിന്ന് വന്നിറങ്ങുന്നവരും തിരികെ പോകുന്നവരും എവിടെയോ എത്തിപ്പെടാനുള്ള തിരക്കിലാണ്. രാവും പകലും ഉണർന്നിരിക്കുന്ന നഗരത്തിൽ അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ചയ്ക്കായി അയാൾ കാത്തിരിക്കുന്നു.

ഒരിയ്ക്കൽ കാൽവഴുതി വീഴും പോലെയാണ് ജീവിത പാച്ചിലിനിടയിൽ ഈ നഗരത്തിൽ താനെത്തിയത്. അല്ലെങ്കിൽ ഒരു സ്വപ്നത്തിനിടക്ക് പെട്ടന്ന് ഉണർന്നതു പോലെ.വെറും പതിനാറു മാസം മുൻപ്.
ഇന്ന് പട്ടണത്തിന്റെ മുക്കും മൂലയും അയാൾക്ക് അറിയാം. ഗന്ധവും കാഴ്ചകളും. സുപരിചിതം.
പട്ടണത്തിന് അയാളെയും.

ടോണിയുടെ കണ്ണിലൂടെയാണു് അയാൾ എല്ലാം കണ്ടതും രുചിച്ചതും. അച്ഛന്റെ വിരൽ തുമ്പിലെ കുഞ്ഞെന്ന പോലെ.

തൊഴിൽ തേടിയാണ് നഗരത്തിൽ എത്തിയത്‌. വിശന്നും നടന്നും തളർന്നു, അതിലും കഠിനം നിരാശയുടെ ആക്രമണം. ചിറകു തളർന്ന് വഴിയോരത്ത് ഇരിക്കവെയാണ് ടോണി ജോർജ് എന്ന ടോണി അയാളെ കണ്ടുമുട്ടിയത്. ഇടിച്ചു കയറി അവൽ പരിചയപ്പെട്ടു. ആദ്യ ചോദ്യം അർദ്ധോക്തിയിൽ.
" മലയാളി?"
അതെ എന്നു പറയാൻ നാവിന് ബലമില്ലായിരുന്നു.
പതുക്കെ തലയാട്ടുമ്പോൾ ടോണി ചിരപരിചിത രോടെന്ന പോലെ പറഞ്ഞു.
"എന്താടാ കൂവേ നാവില്ലേ? "
നാവ് നീട്ടി കാണിച്ചു താൻ:
അതവന് രുചിച്ചു.പൊട്ടിച്ചിരിയായിരുന്നു പ്രതികരണം;
തൊഴിൽ തേടി വന്നതാണെന്നു പറഞ്ഞപ്പോൾ ചോദ്യം മറ്റൊന്നായിരുന്നു.
" വല്ലതും കഴിച്ചോ "
" ഇല്ല - "
"എങ്കിൽ ആദ്യം വിശപ്പ്. അതു കഴിഞ്ഞ് വിശേഷം."
ചോദ്യഭാവത്തിൽ അയാളെ നോക്കുമ്പോൾ കണ്ണടച്ച് അയാൾ പറഞ്ഞു.
"എല്ലാം ശരിയാക്കാം മാഷേ ...."
ഉള്ളിൽ വന്ന ചോദ്യം മറച്ചു വച്ചില്ല.
"എന്തിനാണ് എന്നെ സഹായിക്കുന്നത്‌."
ടോണി പറഞ്ഞു.
"ഇന്നു വെളുപ്പിന് ഞാൻ ഒരു സ്വപ്നം കണ്ടു. നീ വന്നുവെന്ന്‌." വട്ടാണോ എന്ന് ഉള്ളിൽ തോന്നി.മുഖം വായിച്ചിട്ടാകണം അവൻ പറഞ്ഞു.
" വട്ടല്ല. പേടിക്കേണ്ട."
കൂടെ നടക്കുമ്പോൾ ചോദിച്ചു
,,എന്താ പേര്?"
"ടോണി . ടോണി ജോർജ്ജ് "
വീട്.?
"കള മാഷേ"
നമുക്കെന്താ ജോലി?"
നല്ല വെടിപ്പുള്ള ചിരിയായിരുന്നു ഉത്തരം. "ജീവിയ്യന്നതുതന്നെ വലിയൊരു ജോലിയാണടോ "

അവൻ നേരെ കൊണ്ടുപോയത്ത് അഴുക്കുപുരണ്ട ഒരു ചായക്കടയിലേക്ക്.
"എന്താ ക്കാ കയിക്കാൻ "
" പുട്ടും കറീം "
" താ"
" രണ്ടാക്കാ"
"ഇല്ലിക്കാ ഇവനു മാത്രം "
താൻ പുട്ടും കടലയും ആർത്തിയോടെ വിഴുങ്ങുന്നത് കൗതുകത്തോടെ ഒരു കാലിച്ചായയുടെ ഗ്ലാസ് തിരിച്ചും അൽപം വീതം കുടിച്ചും അവനിരുന്നു.
കടക്കാരൻ ഇക്ക നിർബന്ധിച്ചു.
"എന്തെങ്കിലും കഴിക്കടാ ഹമുക്കേ"
അവൻ ചിരിച്ചു -
"വിശപ്പായില്ലുപ്പാ"
കഴിച്ച് തിരിച്ചു പോരുമ്പോൾ ശ്രദ്ധിച്ചു. അവൻ പൈസയൊന്നും കൊടുത്തില്ല. കടക്കാരൻ ചോദിച്ചുമില്ല.ടോണിയും അലിയും ഇതെന്തു ബന്ധം? പറ്റായിരിക്കാം. അതോ പറ്റിക്കലോ .
ഒരു നിഴലുപോലെ ടോണിയുടെ പിറകെ നടക്കുമ്പോൾ ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല
" അതാരാ ''
"ഓ ! അത് അലീക്ക "
"ഉപ്പാന്ന് "
വീണ്ടും പതിവു ചിരി.
" ഓ! അതൊരു വെറും വിളി "
" നമ്മൾ കാശൊന്നും കൊടടുത്തില്ല "
"ഹ...ഹ.-. അതിന്റെ ആവശ്യം ഇല്ലാന്നേയ് 11
പിന്നെയും ഉള്ളിൽ സംശയം .
ഇവൻ സ്ഥലം ദാദയാണോ? പണ്ട് കഥകളിൽ കേട്ടിട്ടുള്ളതുപോലെ.
വിക്കി വിക്കി ആ സംശയവും ചോദിച്ചു. ഇടിവെട്ട് ചിരിയോടെ അവനത് നിഷേധിച്ചു.
" ഞാനൊരു പാവം"
"എന്നെ അലീക്കാക്ക് ഇഷ്ടാ അത്ര തന്നെ."
" ഈ പട്ടണത്തിൽ പത്തു കായ് കയ്യിലില്ലാതെ ജീവിക്കണ ഹിമാറാടോ ഞാൻ "
അറിയാതെ പറഞ്ഞു പോയി.
"ചിരിക്കൊരു കുറവില്ല"
ടോണി അയാളെ വഴിയിൽ പിടിച്ചു നിറുത്തി. കണ്ണിലേക്ക് സൂക്ഷിച്ചു നോക്കി പറഞ്ഞു.
" അതേ ടോ"
"കരഞ്ഞു് കരഞ്ഞ് കണ്ണീർ വറ്റീപ്പൊ ചിരിക്കാൻ തുടങ്ങീതാടോ "
" sorry - ... അയാൾ പരുങ്ങി.
തോളത്തുതട്ടി ടോണി പറഞ്ഞു.
"ഒക്കെ ഒരു തമാശയാടോ വെറും തമാശ"
നടപ്പ് ചെന്നെത്തിയത് ഒരു ചെറിയ വീടിന്റെ വാതുക്കൽ . കതകിൽ തട്ടി ആയാൾ വിളിച്ചു.
" സുജാതാ അരേ സുനോ "
അകത്തു നിന്നും തിരികെ കേട്ടു .
" കോനേ തൂ"
ഒപ്പം നടന്നടുക്കുന്ന ശബ്ദം
കതകു തുറന്ന് ഞങ്ങളെ കണ്ടപ്പോൾ അവൾ ചോദിച്ചു. "ക്ലാഹുവാ ഭയ്യാ "
ടോണി പറഞ്ഞു.
"ചാ വിദേ ദോ സുനോ "
അകത്തു നിന്നും ചോദ്യം
"യേ കോനേ ബേട്ടീ"
"ടോണി ഭയ്യാ മാ"
അവൾ അകത്തേക്കോടി. ചാവിയുമായി തിരികെ വന്നു. സുന്ദരിപ്പെണ്ണ്. അവളുടെ സംസാരവും നോട്ടവും പ്രണയം നിറഞ്ഞത്‌. ഒരു പക്ഷെ അവൾ ടോണിയുടെ കാമുകിയാകാം. അവനെ കണ്ടപ്പോൾ അവളുടെ കണ്ണുകളിലെ തിളക്കവും കവിളുകളിലെ അരുണിമയും തേനൊലിക്കുന്ന സംസാരവും പറയുന്നത് അങ്ങനെയാണ്.
തന്നെക്കുറിച്ച് അവളുടെ ചോദ്യത്തിന് ടോണി പറഞ്ഞത് സ്വന്തം എന്നു മാത്രം. അതു പറയുമ്പോൾ അവൻ തന്നെ ചേർത്തു പിടിച്ചു. വല്ലാത്ത ഒരു ആശ്വാസം തോന്നി. ഒറ്റപ്പെട്ടു പോയില്ല എന്നൊരു തോന്നൽ.
തിരികെ മുറിയിലേക്കു പോരുമ്പോൾ സംശയത്തോടെ അവന്റെ മുഖത്തേക്കു നോക്കി.
"ഓ അവൾ ...."
"അവൾ എന്റെ കക്ഷിയാണെന്നാ നിന്നെ സംശയം "
അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു. പ്രദീപ് നിന്റെ ഉള്ളിൽ നിറയെ ചോദ്യങ്ങളാണ്."
" പക്ഷെ എനിക്കങ്ങനെയില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങളൊക്കെ വെട്ടിക്കളഞ്ഞ് ഞാൻ യാത്ര തുടരും . ഒന്നു നിറുത്തിയിട്ട് അവൻ തുടർന്നു.
"പിന്നെ അവൾ.....മൈക്കിൾ റേയുടെ ഭാര്യ സുജാത.... അയാൾ അവളെ നോക്കാറില്ല. പശ്ചിമ ബംഗാളിലെവടയോ ജോലിയണ്. അവളും കുഞ്ഞും അമ്മയുമാണ് ഇവിടെ താമസം. അവൾ ജോലി ചെയ്താണ് അവർ കഴിയുന്നത് "
" പക്ഷെ, അവളുടെ പെരുമാറ്റം ...." ടോണി ഇടക്കു കയറി തുടർന്നു.
" ശരിയാടോ അവൾക്ക് എന്നെ ഇഷ്ടമാ"
" പക്ഷെ ഞാൻ പറയുന്നതു് നിനക്കു മനസിലാകുമോ ആവോ.... "
ഞങ്ങൾ ക്രിസ്ത്യാനികൾക്ക് വിവാഹം കൂദാശയാണ്.അവൾ അവളുടെ ഭർത്താവിന്റെയാണ്.അവന്റെ ഭാര്യയെ മോഹിക്കുന്നത് പാപം ...."
അതുകൊണ്ട് അവൾ എന്റെ പെങ്ങളും ഞാൻ അവളുടെ ആങ്ങളയും."

ഉറങ്ങാൻ കിടക്കുമ്പോഴും വിസ്മയമായിരുന്നു. എങ്ങും പിടി തരാത്ത ഒരു മനുഷ്യൻ.എത്തും പിടിയും ഇല്ലാത്ത ഒരാൾ. പക്ഷെ ഊഹിക്കൻ കഴിയാത്ത നന്മയും ജീവിത കാഴ്ചപ്പാടുകളും.
ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി.അനേക ദിവസങ്ങളിലെ ഉറക്കം.
പിറ്റേന്ന് നേരം പുലർന്ന് എഴുന്നേൽക്കുമ്പോൾ കട്ടൻ കാപ്പിയുമായി അവൻ അരികിലുണ്ട്.
"ഇത കടിച്ച് ഫ്രഷായിട്ടിരിക്ക് ഞാനിപ്പം വരാം " അവൻ പുറത്തേയ്ക്കു പോയി. എല്ലാം നഷ്ടപ്പെട്ട് ജീവിതം ഉപേക്ഷിച്ച് ഇറങ്ങിയതാണ്. വന്നു വീണത് സ്നേഹത്തിന്റെ വിസ്മയ തുരുത്തിൽ.
യഥാർത്ഥത്തിൽ ഇതൊരു സ്വപ്നമാണോ?
ചിന്തിച്ചിരിക്കെ ഒരു പൊതിയുമായ അവൻ വന്നു. ഒരു പ്ലാസ്റ്റിക് കവറിൽ ചായയും.. ഒന്നും ചോദിക്കാൻ തോന്നിയില്ല. എങ്കിലും ചോദിച്ചു. "അലീക്കാടെ കടേന്നാണോ "
ഉള്ളിൽ ചിന്ത വേറൊന്നായിരുന്നു. അവിടന്നാണല്ലോ സൗജന്യം.
പക്ഷെ, ടോണി പറഞ്ഞു.
" ഇല്ലെടാ അലീക്കാ തൊറക്കുമ്പം പത്താകും.
പത്തുതൽ പത്തുവരെയാണ് അലീക്ക "
" ഇത് സാമീടെ കടേന്നാ "
"ദോശ സെപ്ഷലിസ്റ്റാ സാമി "
അറിയാതെ ചോദിച്ചു
" പൈസ "
ചോദ്യം തടുത്ത് ടോണി പറഞ്ഞു.
നിങ്ങളെല്ലാം പൈസ കൊണ്ടാണോ അളക്കുന്നത്? പിന്നെ കൊടുക്കാം.കൊടുക്കും"

പിന്നെ സൗമ്യഭാവത്തിൽ അവൻ പറഞ്ഞു.
"നീ കഴിക്ക് "
കഴിച്ചു കൊണ്ടിരിക്കുമ്പോൾ അവൻ പറഞ്ഞു.
" ഭക്ഷണം കഴിക്കുന്നതിനു മുമ്പ് വില ചോദിക്കരുത്. കഴിക്കുമ്പോൾ കൂടെ ആധിയും അകത്തു പോകും.കഴിച്ചതിനു ശേഷവും അതു് ചികയരുത്. അത് ഭക്ഷണത്തെ വിഴുങ്ങും."

പിന്നീടുള്ള ദിവസങ്ങളിൽ അവൻ പട്ടണം മുഴുവൻ ചുറ്റി കാണിച്ചു. എല്ലാവരെയും പരിചയപ്പെട്ടുത്തി.അതിനിടക്ക് ഒരു കാര്യം വ്യക്തമായി.ടോണിക്ക് ഒരു തൊഴിലും ഇല്ല .

പക്ഷെ, കൂലിയില്ലാതെ ഏതു ചുമടും അവൻ ചുമക്കും. ഒരാഴ്ചയായി തന്നെയും ചുമക്കുകയും തീറ്റിപ്പോറ്റുകയുമാണ് അവർ. പലരെയും സഹായിക്കുന്നു കൂലി ഇല്ലാതെ .
ആ സമയവും അവൻ തനിക്കു വേണ്ടി ജോലി തേടി. ഒന്നു സംഘടിപ്പിക്കുകയും ചെയ്തു
പട്ടേലരുടെ കടയിൽ ഞാൻ കണക്കപ്പിള്ളയായി. അപ്പോഴും അവന് തൊഴിലില്ല ശമ്പളം കിട്ടിയിട്ടും തന്നെ ഔദാര്യം അവൻ പറ്റിയില്ല.
അവൻ പറഞ്ഞു.
" വേഗം പച്ച പിടിക്കാൻ നോക്ക്."
" കുടുംബം നോക്ക് "
ഒരു ദിവസം അവനോടയാൾ ചോദിച്ചു. നിനക്കം വേണ്ടെ ഒരു ജോലി. അവൻ ചിരിച്ചു.
"സമയം വേണ്ടെ "
ഒന്നു നിറുത്തി അവൻ പറഞ്ഞു.
"നിന്നെ കത്തിരിക്കാൻ ആളുണ്ട്.
നിനക്ക് ചെയ്തു തീർക്കാൻ പലതുമുണ്ട്. മുന്നിൽ കാണുന്നു വരാണ് എന്നെ കാത്തിരിക്കുന്നു വര്. അപ്പപ്പോൾ ചെയ്യുന്നതല്ലാതെ എനിക്ക്
കടപ്പാടില്ല "
അങ്ങനെ അറിയുംതോറും വിസ്മയമുണർത്തി ടോണി മുന്നേ നീങ്ങി. ഇരവു പകലുകൾക്കിടയിൽ ഒരു ദിവസം ടോണിയെ കാണാതായി. ഒരു മുന്നറിയിപ്പും ഇല്ലാതെ . പതിവുകൾക്കിടയിലെ ഒരു വിസ്മയമായേ ആദ്യം കരുതിയുള്ളു. പിന്നെ പിന്നെ മറ്റുള്ളവരോട്ട് ചോദിച്ചു പട്ടേലരോട് , അലീക്കയോട് , സുജാതയോട് സാമിയോട് പലരോടും. അവരൊക്കെ തിരിച്ചും ചോദിച്ചു. അലീക്ക പറഞ്ഞു. ഓൻ വരും .ഓനെന്താ ജാതി? സ്നേഹാല്ലേ ഓൻ. ഇ ബിടെങ്ങോ ണ്ട് ഓൻ!"
മുറിക്കകത്തു ചെല്ലുമ്പോൾ കനത്ത ഏകാന്തത .
ഒരനക്കം കേൾക്കുമ്പോൾ പോലും അവനെന്ന് കരുതിപ്പോകും. മുറിയുടെ മൂലയിൽ രണ്ട് ബാഗുകൾ തന്നെ തുറിച്ചു നോക്കും. അതു കാണുമ്പോൾ നെഞ്ചിൽ ഒരാന്തലാണ്. മുറിയുടെ ഉടമ റെഡിയാർ തീർത്തു പറഞ്ഞു. ആ മുറി അവന്റെ യാ അവൻ വരും .എനിക്ക് വാടക വേണ്ട എനിക്ക് ജനിക്കാതെ പോയ മകനാ അവൻ - അലീക്കയുടെ കടയിൽ പറ്റുതീർക്കാൻ ചെന്നപ്പോൾ അയാൾ പറഞ്ഞു. പറ്റോ? വരട്ടെ. അവൻ വരട്ടെ. എന്റെ മോനാ അവൻ.

താക്കോൽക്കൂട്ടം തരുമ്പോൾ സുജാതയുടെ കണ്ണുകൾ അവനെ തിരയുന്നു. സ്വാമിയും പട്ടേലരും തന്നെ കാണുമ്പോൾ സൂക്ഷിച്ചു നോക്കുന്നു. താൻ ഒടുവിൽ ടോണിയായി രൂപാന്തരപ്പെടുമോ ?

ഒരു ദിവസം വൈകീട്ട് താക്കോൽ വാങ്ങാൻ ചെന്നപ്പോഴാണ് താക്കോലിനൊപ്പം ഒരു കത്തു കൂടി സുജാത തന്നത്. അത് ടോണിക്കുള്ള കത്തായിരുന്നു. പാലക്കാട്ടുകാരി റോസ് മേരിയുടെ കത്ത് അവൾ വരുന്നു.
അവൾ എന്തിനാണ് വരുന്നതെന്ന് അറിയില്ല. അവളെ കുറിച്ച് സംശയവുമില്ല. ഈ രണ്ട് ബാഗുകൾ അവൾക്കു കൈമാറണം. അവൾ എന്തു ചോദിച്ചാലും തനിക്ക് ഉത്തരമില്ല. ചോദ്യത്തിന് ഉത്തരമില്ലെങ്കിൽ ചോദ്യം വെട്ടിക്കളയണം എന്ന അതിബുദ്ധിയുടെ കഥ ആർക്ക് മനസിലാകും? പുലരിയാകോളം കാത്തിരിക്കാം. കാത്തിരുപ്പകൾ തുടരട്ടെ.: എം.പി...Martin Palakkappillil

 

താമര...കവിത

 Image may contain: sky, text and nature

പ്രിയ.... താമരയേ...

ചേറിലാണ് നി൯വാസമെന്നാലും
ചേലൊത്ത സുന്ദര പുഷ്പം നീ
നിന്നെപ്പറിക്കാനൊത്തിരി...
ചേറിലേക്കിറങ്ങിടേണം
എന്നാലും സുന്ദരപുഷ്പമേ..
നിനക്കായ് ചേറിലിറങ്ങിടാം... ഞാ൯
(രാജ്മോഹ൯)Raj Mohan

വസന്തം....കവിത

നിറമാര്‍ന്ന പൂവുകള്‍ നറുമണം പൊഴിക്കുന്ന-
നനുത്ത വസന്തമേ വന്നാലും വന്നാലും-
നിറയ്ക്കയീധരയില്‍ സുഗന്ധമാംസുരഭില-...
നിര്‍വൃതിയൂറും ഹൃദു മധുവസന്തം!

ഋതുമതിയാകും ഭൂകന്യയോ നിന്‍മധു-
രതിസ്പര്‍ശമേറ്റിടും നിമിഷമതില്‍.
പ്രകൃതിയും പൂക്കളും പുളകിതരായിടും-
പ്രണയമായി നീപൂക്കും യാമമതില്‍.

വിരഹമാം വേനലില്‍ വാടിയ കനവുകള്‍-
വിടര്ത്തി ടും വസന്തം നവ മുകുളങ്ങളെ.
നവമോഹചിറകേറി പറന്നിടും പക്ഷികള്‍-
നനവാര്‍ന്ന ചില്ലയില്‍ കൊക്കുരുമ്മും.

പിണക്കമാര്‍ന്നകലെയായി നില്‍ക്കുമീ ഗ്രീഷ്മം-
പരിഭവമാര്‍ന്നിന്നു മുഖം മറയ്ക്കെ,
പരിഭവിക്കേണ്ടെന്നു ചൊല്ലുന്നു ധാത്രിയാള്‍-
പ്രകൃതിതന്‍ പ്രതിഭാസമിതറിഞ്ഞീടുക.

വേനലും വസന്തവും ഗ്രീഷ്മവുമെന്നാളും-
വേണമീ ഭൂമിയെ കാത്തീടുവാന്‍.
ജീവിതം പോലുമതല്ലെയീ ധരയില്‍ നാം-
ജീവിച്ചു തീര്‍ക്കുന്നു സുഖദുഃഖങ്ങളാല്‍.

വേനലാം ദുഃഖവും സുകൃതമാം വസന്തവും-
വേണമീ മണ്ണില്‍ നമുക്കുയിരുകാക്കാന്‍.
വസന്തമേ വന്നാലും വാസന്തം തന്നാലും
വരവേല്‍ക്കുവാന്‍ ഞങ്ങള്‍ കാത്തിരിപ്പൂ.

സീനോ ജോണ്‍ നെറ്റോ .Zeeno John Netto

 

പതിവുപോലെ...കവിത

പുതുമയില്ലാത്ത...

ചിറകരിഞ്ഞുവീണ കിളിയുടെ
ചിറകെടുത്തുകൂടുവയ്ക്കുന്ന
സാക്ഷരതയിന്നു വളർന്നു ...
ആതുര ശുശ്രുഷകൾ മറന്നു
ചാകാൻ കിടക്കുന്നവന്റെ സെൽഫി
എടുത്തു യുവാക്കൾ ജീവന്റെ
വിലമറന്ന് ഒന്നിച്ചൊടുക്കാൻ
ചിന്തകളൊന്നുമോർക്കാതെ.

വേദനയറിയാത്ത മുഖങ്ങൾ
വികാരമില്ലാത്ത യുഗത്തിൽ
സഹതാപമില്ലാത്ത വേദനയും
അപകടങ്ങളുംഅത്യാഹിതങ്ങളും
നിത്യജീവിതത്തിലെ കെട്ടുകാഴ്ചകൾ.
സംസ്കാരത്തിന്റെ ഗുണഗണങ്ങളുമായ്
സമ്മർദത്തിന്റെ തിരക്കഥകളിൽ
എല്ലാം തികച്ചുംപതിവുപോലെ.Mahima Mujeeb

 

പാണന്റെ പാട്ട്...കവിത

 കാലവും മാറി
കഥയൊന്നാകെ മാറി

അന്ന് നാം ഒന്നായി നല്ലോണമുണ്ടേ
നല്ലോല പായമേൽ ചമ്രം പടഞ്ഞേ
പാട്ടും കളിയുമായി പാറിനടന്നേ ..

കാച്ചെണ്ണ തേച്ചൊരു മുത്തശ്ശിയമ്മ
പഴങ്കഥ ആയെന്നോ
കടങ്കഥയായേ ...

വൃദ്ധസദനപ്പടിക്കലിരുന്നു
വേണ്ടാത്ത മക്കൾക്കനുഗ്രഹം കോർത്തെ ....
 ഞാനുമെന്റോളും
എൻ കുട്യോളുമിന്ന്
തമ്മിൽ കളിചിരി പൂത്തിരി കെട്ടെ

വട്ടു കളിയില്ല പൊട്ടാസുതോക്കും
ചൂണ്ടുവിരൽത്തുമ്പിൽ ലോകം
ഒന്നാർത്തേ ...

നാടുമീ നാട്ടാരും വീടരും അന്യം ..
നാടുമുടിഞ്ഞാലെനിക്കെന്താ ചേതം .!

കൂട്ടില്ല കൂടപ്പിറപ്പില്ലാണ്ടായേ....
കൂട്ടില്ല കൂടപ്പിറപ്പില്ലാണ്ടായേ.....

കൂട്ടില്ല ... .. കൂടപ്പിറപ്പില്ലാണ്ടായേ....!!

ജിജി. ..Jiji Hassan

 

ഓർമ്മക്കുറിപ്പ്-കവിത

 സിറിൾ കുണ്ടൂർ's Profile Photo, Image may contain: 1 person, closeupസങ്കീർത്തനങ്ങളിൽ ചിതറി വീഴും
മനസിലുണരുന്ന തീവ്രാനുരാഗങ്ങൾ,
പ്രണയം ചിറകടിച്ചുയരും മനസിൽ...
ആണിനു പെണ്ണും .പെണ്ണിനാണും
കണക്കെ പ്രകൃതി നിശ്ചയമായ്
നിറഞ്ഞീടുന്നു ഭൂവിൽ ''
അനുരാഗമുദിപ്പതിനായ് നിനച്ചിരിക്കൽ
നീ പ്രിയമായി വന്നൊരു പുതുമഴ,
ചിന്തകൾ നനഞ്ഞൊരു ഓർമ്മകളിൽ
പുണരുവാൻ കൊതിപ്പൂ | നിൻ മേനി.
ഇന്നു നിനക്ക് പ്രിയമായൊരു ഓർമ്മ
ഞാനെങ്കിൽ, നാളെകൾ മായ്ക്കുന്ന
അപ്രിയങ്ങളാകന്നു അനുരാഗം'
സുസ്ഥിര മാം പ്രണയം നിനക്കെങ്കിൽ
ആത്മഹിതമായി ഞാൻ അലിഞ്ഞിടാം....സിറിൾ കുണ്ടൂർ

അറിയാതെ പോയത്-കവിത

Kp Shameer's Profile Photo, Image may contain: 1 person, eyeglasses, beard and closeupആരാ... അവൾ ചോദിച്ചു.?!!

ഞാൻ മരണമാണ്
വരുന്നില്ലേ എൻെറ കൂടെ.?!!

ഇല്ല ഞാനില്ല ഞാൻ വരില്ല...

വരാതിരിക്കാനാവില്ല
ഞാൻ നിന്നെയും
കൊണ്ടേ മടങ്ങൂ...

എങ്കിലെന്തിനു ചോദിക്കുന്നു
സമ്മതം.??

എൻെറ വിലപ്പെട്ടെതെല്ലാം
കവർന്നവൻ
സമ്മതം ചോതിച്ചിരുന്നില്ല.??

നിൻെറ മരണം
ദൈവ നീതിയല്ലേ..??!!

നീതി ??!!

ഇര മരണം വരിക്കുന്നു.??!!

വേട്ടക്കാരൻ ജീവിതം
ആടിത്തിമർക്കുന്നു.??!

നിനക്കു തെറ്റി..!!

വേട്ടക്കാരൻ
അടിതെറ്റി വീണിതാ കിടക്കുന്നു ചാരെ..

ജീവച്ഛവമായി..

അവനായ് മരണം
അകലെയാണെന്നോർക്ക നീ..

നരക തുല്യം ഈ ജീവിതം
ആർക്കു വേണം

കൂടെ വന്നേക്കുക നീ
സന്തോഷത്തോടെ..

നിൻെറ സങ്കൽപങ്ങൾക്കപ്പുറത്താണ്
യാതാർഥ്യമെന്ന
തിരിച്ചറിവോടെ.

കെ.പി.ഷമീർ..നിലമ്പൂർKp Shameer

 

കാളിയുടെ പ്രതിരൂപം-കഥ

ഞാനിന്ന് വല്ലാതെ സ്വസ്ഥയാണ്.

ഇന്നാണ് വിധി പറയുന്ന ദിവസം. കഴിഞ്ഞ ഏഴ് മാസം ആയി, കോടതി കയറി  ഇറങ്ങി എനിക്ക് മടുത്തു. ഇനി ഞാൻ സ്വസ്ഥമാകാം,

ഒക്കേത്തിനും കാരണം നിന്റെ തീ പോലെ പൊള്ളുന്ന യൗവനം ആണെന്നാണ് , രഹസ്യമായി ആ പ്രോസിക്യൂട്ടർ പറഞ്ഞത് . അയാൾക്ക് ഒരു കനൽനോട്ടം നൽകി ഞാൻ ഓർത്തു. നിന്റെ മോൾക്കും യൗവനം അല്ലെ? എന്നെ ക്കാൾ ചെറുപ്പമല്ലേ? നിനക്ക് പോലും കാമമില്ലാത്ത നോട്ടം നോക്കാനറിയില്ലേ? വല്ലവനും, നിന്റെ മോളെ നോക്കുമ്പോൾ മാത്രമേ നീ പഠിക്കു " മനസ്സിൽ ഈർഷ്യ നിറച്ചു ഞാനോർത്തു.

അന്ന് പൂരത്തിന്റെ രാത്രി, കറ്റ കൊയ്ത ക്ഷീണത്തിലാണ് , മേൽമുണ്ട് കൊണ്ട് മാറ് മറച്ചു, കറ്റ കൂട്ടിയ കളത്തിൽ ബോധം കേട്ട് വീണുറങ്ങിയ രാത്രി.
അക്കരെ കുന്നിലേയ്ക്ക് ആൾക്കാർ പൂരത്തിന് പോകുമെന്നറിഞ്ഞായിരിക്കും, അവൻ , രായിപ്പാട്ടത്തെ അരവിന്ദൻ, അവന്റെ കൂട്ടാളികൾ , ചന്ദരനും, ചെറുമൻ ചേന്നനും ഒപ്പം കറ്റ കളത്തിൽ പതിയിരുന്നത്.

വീണു കിടന്ന എന്നെ തലക്കടിച്ചു, കട്ട ചോര കണ്ണിന്റെ മേലിൽ കൂടി ഒഴുകിയിറങ്ങുന്നതും കണ്ടിട്ട് അറപ്പ് കാണിക്കാതെ,എന്റെ മേൽമുണ്ട് മാറ്റി, കെട്ടിയിരുന്ന ബ്ലൗസ് കുടുക്ക് അടക്കം കീറി, ഉടുത്തിരുന്ന മുണ്ട് വലിച്ചു കീറി വായിൽ കുത്തി തിരുകി, ഞാൻ കാത്തു വെച്ചിരുന്ന കന്യകാത്വം ദാക്ഷണ്യമില്ലാതെ അവൻ ഉടച്ചത്. നിവർത്തിയുണ്ടായിട്ടല്ല, അനങ്ങാൻ വയ്യാതെ, ഓരോ കരിങ്കല്ല് കയറ്റി വെച്ചിരുന്നു എന്റെ രണ്ടു കൈകളിലും. അരവിന്ദന്റെ ഊഴം കഴിഞ്ഞു, ചന്ദരനും, പിന്നാലെ ചെറുമനും. ചോരയിൽ മുങ്ങി പോയി അരക്കെട്ട്. ഒക്കെ കഴിഞ്ഞു ബോധം വരാൻ ചത്തില്ലെന്ന് ഉറപ്പു വരുത്താനവന്മാർ വായിലേക്ക് മധുരക്കള്ളാണൊഴിച്ചത്, വായിലെ തുണിയും, കൈയിലെ കരിങ്കല്ലും എടുത്ത് മാറ്റി അവന്മാരെപ്പോഴാണ് പോയതെന്നും ഓർമ്മയില്ലാതെ രാത്രി മുഴുവൻ ആ കറ്റപുരയിൽ കിടന്നു ഞാൻ.

" ചെറുമികൾക്ക് സൗന്ദര്യം പാടില്ല, എണ്ണ കറുപ്പിന്റെ മിനുപ്പേ ഉണ്ടാകാവു" എന്നിടക്കിടെ ചോമിയമ്മ പാടി കേൾക്കുന്നുണ്ട് . നെഞ്ചിലെ മുഴുപ്പ് , പിന്നെയും തുണികൊണ്ട് ഇറുക്കി കെട്ടി മാത്രമാണ് ഞാനെന്നും പണിക്കിറങ്ങാറുള്ളത്" രായിപ്പാട്ട് വെടക്ക് ആണുങ്ങളുണ്ട്, അവരുടെ വയലിലെ കുടിയാത്തി ആണ് നമ്മൾ എന്ന് കൊറേ പാടി കേട്ടതാണ് "

വെളുപ്പിനെ, പൂരം കഴിഞ്ഞ മടങ്ങി വെള്ളച്ചിയാണ് കണ്ടത്, ചോര മുങ്ങിയ മുണ്ടും കൊണ്ട് ഇഴഞ്ഞു നീങ്ങുന്ന എന്നെ. നാടറിഞ്ഞു, നാട്ടാരറിഞ്ഞു.

ബലാൽക്കാരം ചെയ്യപ്പെട്ട രാമന്റെ മോളെന്ന പേര് പതിച്ചു കിട്ടി. നാടിനും വീടിനും നാണക്കേട്.

" കുന്നിലെ കാളിക്ക് കരിങ്കോഴി കുരുതി കൊടുത്തന്നു, പ്രതിജ്ഞയെടുത്തു ഞാൻ " ആരും കാണാതെ, കേൾക്കാതെ.
മൂർച്ച കൂട്ടി, ഞാൻ കാത്തിരുന്നു.

ഇടിവെട്ടുന്ന രാത്രികൾ കാത്തിരുന്നു.

രാജപ്പന്റെ കള്ളുഷാപ്പിൽ നിന്നും കാലു കുഴഞ്ഞു ചന്ദരൻ ഇറങ്ങിയ ഒരു രാത്രി, ഞാനവനെ പിന്തുടർന്ന്, വയലിന്റെ അടുത്ത തൊട്ടിലിട്ടു ഞാനവനെ വെട്ടി. തുരു തുരാ വെട്ടി, തലയും ഉടലും വേർപെടുന്നത് വരെ വെട്ടി. പിന്നെ ഇരുളിൽ മറഞ്ഞു, പുഴ നീന്തി. പോലീസിനും, നായക്കും, തുമ്പൊന്നും കിട്ടിയില്ല , എന്നെ കിട്ടിയില്ലവർക്ക്.

അടുത്ത അവസരം, ചേന്നനായിരുന്നു. അവന്റെ പശുവിനു കൊഴയൊടിക്കാൻ ( തീറ്റ പുല്ലു തേടാൻ ) വന്നവനാണ്.. കൈ വെട്ടി അവന്റെ കണ്ണ് കുത്തി പൊട്ടിച്ചു, പിന്നെ അവൻ തൂങ്ങി നിന്നു , കാടിന്റെ അതിരിൽ , ഏഴിലം പാലയിൽ. നാട്ടുകാര് അടക്കം പറഞ്ഞു. യക്ഷി കയറി അവളുടെ മേൽ, ഇനി ആ രായിപ്പാട്ടെ അരവിന്ദനും രക്ഷയില്ലെന്ന്.

ഞാൻ കാത്തിരുന്നു. ഇനി അവനെ കൂടി എനിക്ക് വേണം. എന്റെ കുത്തി പൊട്ടിക്കപ്പെട്ട സ്ത്രീത്വം , അതിന്റെ നിലവിളി അടക്കാൻ അവന്റെ ജീവൻ വേണം എനിക്ക്. കൊല്ലാൻ മടുപ്പ് തോന്നിയില്ല, മുൻപ് കാളിക്ക് കരിങ്കുരുതി കൊടുക്കുന്നത് കണ്ടു, ബോധം കെട്ടവൾ ആണ് ഞാൻ.

അവൾ മരിച്ചു. ഇപ്പോൾ കാളി ആവേശിച്ച ഞാൻ മാത്രമേ ബാക്കിയുള്ളു. വരുമെന്റെ പൗർണമി.

അങ്ങനെ, പൂരം തുടങ്ങുന്നതിന്റെ മുൻപായി പറ പുറപ്പെട്ടു. ഒരു സംഘം ആൾക്കാർ നാട് ചുറ്റാൻ തുടങ്ങി. ഞാനും ഒരുങ്ങി. ഒരു കേട്ട് വിറകു തലയിൽ ഏറ്റി, അതിൽ അരിവാൾ ഒളിപ്പിച്ചു വെച്ച്, ഞാൻ പോയി രായിപ്പാട്ടേക്ക് . അവിടെ പറ വരുമ്പോൾ സദ്യ ഒരുക്കാൻ ആളുകളുടെ ബഹളം.

ആരുടേയും കണ്ണിൽ പെടാതെ,അവന്റെ അറയ്ക്കകത്ത് കയറി ഞാൻ. ഒരു മിന്നായം പോലെ, ഞാൻ ആ കട്ടിലിന്റെ അടിയിൽ പതുങ്ങി.
അരവിന്ദൻ വന്നു ഉച്ചയൂണ് കഴിഞ്ഞു മയങ്ങാൻ. അവന്റെ ശ്വാസം ഉറക്കത്തിന്റെ താളത്തിലായ നിമിഷം, ഞാൻ ഒരു ഈറ്റ പുലിയെ പോലെ ചാടി വീണു. അവനു നിലവിളിക്കാൻ സമയം കിട്ടും മുൻപേ,അവന്റെ കഴുത്തിൽ മൂർച്ചയേറിയ അരിവാൾ വെച്ച്, വായിൽ തുണി കയറ്റി. അവന്റെ മേൽ കയറിയിരുന്നു, അവനു മാത്രം കേൾക്കാൻ പാകത്തിൽ ഞാൻ ചോദിച്ചു " നിന്റെ ആണത്തം എവിടെ? എന്നെ കുത്തി മുറിച്ച, എന്നെ മാനം കെടുത്തിയ ആണത്തം കൊണ്ട് നീ എന്ത് നേടി.? അവന്റെ കണ്ണിൽ ഭീതിയുടെ തീ പടരുന്നത് ഞാൻ കണ്ടു. അവന്റെ കഴുത്തിൽ അരിവാളാൽ ഒരു മുറിപ്പാടുണ്ടാക്കി. അതിൽ നിന്നും ചോര ചീറ്റുന്നത് നോക്കി ഞാനിരുന്നു. ഒട്ടും തളരാതെ. അവൻ കെട്ടിയ കൈകൾ കൂപ്പാനൊരു ശ്രമം നടത്തി. പിന്നെ രണ്ടാമതൊന്നു ആലോചിച്ചില്ല. ഒരു വെട്ട് . ഒരു ആർത്ത നാദം, അവന്റെ വായിൽ നിന്നും തുണി തെറിപ്പിച്ചു പൊങ്ങി.

ആളുകൾ കൂടി, ഞാൻ പിടിക്കപ്പെട്ടു. അല്ല, ഞാൻ ഓടാൻ ശ്രെമിച്ചില്ല. സമാധാനം. സ്വസ്ഥം.

വാദിക്കാൻ വക്കീലില്ല. ഗവൺമെന്റ് തന്നെ ഒരു വക്കിലിനെ തന്നു. ഒന്നും നിഷേധിച്ചില്ല. ഒന്നും. നാട്ടുരാരോ പറഞ്ഞു, ഒരു ബലാൽക്കാരത്തിന്റെ "ഇര" ആണ് ഞാനെന്നു. മാധ്യമങ്ങൾ ആഘോഷിച്ചു. പട്ടികൾ എല്ലിന് കടി പിടി കൂടുമ്പോലെ അവർ വാർത്തക്കും, എന്റെ ഇന്റർവിയുവിനും കടി പിടി കൂടി. വെറുപ്പാണ് തോന്നിയത്. നിസ്സംഗത ആയിരുന്നു.

ഇന്ന് പുലർച്ചെ , കാരണമില്ലാതെ നേരത്തെ ഉണർന്നു. ഇന്നാണ് വിധി വരിക. 343 എന്ന നമ്പർ കുപ്പായക്കാരി ആയിട്ട് ഏഴ് മാസം. വിധി വരും. വരട്ടെ!

പോലീസ് വന്നു, കൊണ്ട് പോകാൻ. വാനിൽ ആയിരുന്നു യാത്ര. കോടതിയിലേക്ക് പോണ വഴി, അമ്പലം കണ്ടു, കുളം കണ്ടു, വയല് കണ്ടു , ആൽമരം കണ്ടു. എല്ലാം ആദ്യം കാണുമ്പോലെ നോക്കിയിരുന്നു.

" നിലങ്ങോട്ട് മൂന്നു പേരെ കൊന്ന കേസിലെ വിധി- പ്രതി എന്ന് ആരോപിക്കപ്പെട്ടവൾ ഗൗരി, മൂന്നു പേരെ കരുതി കൂട്ടി വധിച്ചത് , നിസ്സംശയം തെളിയിക്കാൻ പ്രോസിക്യയൂഷന് കഴിഞ്ഞതിനാൽ, ഗൗരിയെ മരണം വരെ തൂക്കിലേറ്റാൻ വിധിക്കുന്നു "

"എന്തെങ്കിലും പറയാനുണ്ടോ ? കോടതിയെ ബോധിപ്പിക്കുവാനുണ്ടോ ? " ഇത്രയും ചോദിച്ചു, ജഡ്ജി , അവളുടെ മുഖത്തേക്ക് നോക്കി.

ജഡ്ജിക്ക് ഒരു നിമിഷം ഒരു ഞെട്ടലുണ്ടായി. അവിടെ അയാൾ ദർശിച്ചത് നാവു പുറത്തിട്ട കാളിയെ, കണ്ണ് തിരുമി ഒന്നൂടി നോക്കി. ശാന്തഭാവം പൂണ്ട കാളിയെ, ദുർഗയെ, ആണ് കാണുന്നതായാൾ , എന്നിട്ടും ഒന്നൂടി നോക്കിയപ്പോൾ, ഗൗരി, അത് ഗൗരിയാണ്. അത്യന്തം പ്രഭാവത്തോടെ പുഞ്ചിരിക്കുന്ന ഗൗരിയെ.

വരദ Varada Venugopal

 

സ്വപ്നങ്ങളില്ലാത്ത യാത്ര-കവിത

Abdul Rasheed Karani's Profile Photo, Image may contain: 1 person, beard and closeup

കടലലകൾക്കപ്പുറം മിഴി തീരം തേടുന്നു
തരികെന്റെ ജീവിതം വീണ്ടും ,
കനൽ ആളിയെരിയുന്ന ഹൃദയം തിരക്കുന്നു
എവിടെയെൻ സൗഭാഗ്യ ലോകം

കണ്ണ് തുടച്ചു കരഞ്ഞുകൊണ്ടായമ്മ യാത്ര
യാക്കീ മണ്ണിലേക്ക്
മിഴിനീരുകെട്ടിയ മുഖമൊന്നുയർത്തുവാൻ
ആവതായില്ലന്നെനിക്കു .

ആയുസ്സിൻ പുസ്തകത്താളിൽ നിന്നുരുപാട്
താളുകൾ കീറി കഴിഞ്ഞു .
കെട്ടുപോകുന്നു വസന്തങ്ങൾ പിന്നെയും
തീരങ്ങളിൽ വേലിചാർത്തി .

ഇനിയില്ല ദീപ്തികളിനി വെറും കൂരിരുൾ
കഴമാണ് മുന്നിലായ്‌ കാണ്മൂ ,
നേരം ഇരുണ്ടും വെളുത്തും കടന്നു പോയ്
നഷ്ടപ്പെടുന്നെന്റെ വേഗം .

യാമങ്ങളടിവെച്ചളന്നു തീർക്കുന്നെന്റെ
ഹൃദയത്തുടിപ്പിന്റെ രാഗം .
തരിക, സഹോദരേ മാപ്പാക്കി നൽകുക ,
ഇനി കാൺകഎന്നാരു കണ്ടു .

ഇനിയെന്റെ നാടിൻറെ കരളിന് കൂട്ടായ്
കഴിയുകയാണെന്റെ മോഹം
അലയടിച്ചുയരുന്നയാഴങ്ങളിൽ നീന്തി
പുലരികൾ മഞ്ഞിൽ കുളിച്ചു

വെയിൽ മങ്ങുവോളം തുള്ളികളിക്കേണം
ഒരു വേളയൊരു ബാലനെപ്പോൽ
ഇനിയുള്ള കാലങ്ങൾ ഓർമ്മപദങ്ങളിൽ
ഓമനവാർതിങ്കളാകാൻ
വയലുവാരങ്ങളിൽ കുളിരു കോരാനായി
വന്നാകരങ്ങളിലേറാം
കടവിനാഴങ്ങളിൽ മുങ്ങാം കുഴിയിടാൻ
ഇനിയൊരു കുഞ്ഞായി മാറാം

വരികില്ലിനിയാ തളിർ കാല യാമങ്ങൾ
പോരൂ , നമുക്കതിൽ ചേരാം .
അവസാനമൊരു യാത്ര , മവസാന യാത്ര
നഷ്ടസ്വാപ്നങ്ങൾക്കു ശാന്തി .
അവസാനയാത്രക്കു മുമ്പിൽ ഒരുവട്ടമ
മസാനമായൊന്നു ചൊല്ലാൻ

വരികില്ലിയിനീയീ വഴിത്താരയിൽയാത്ര
മൊഴിയും മിഴികളെ പൂട്ടി .
എൻ്റെ കരളിനാകാശവും , മിഴിയിലെ സ്വപനവും
ഇവിടെ പകുത്തു നൽകീടാം .Abdul Rasheed Karani

 

കാവ്യ വഴിത്താര - കവിതാ സമാഹാരം

 

Press below link to read this beautiful digital malayalm poetry collection by this magazine Chief  Editor.

Visit to read:-www.facebook.com/digitalbooksworld  :-Digital Book World   For free reading.

ജ൪മ്മ൯ സാങ്കേതിക വിദ്യയുടെ സഹകരണത്തോടെ തയ്യാറായ Raj Mohan-൯െറ കവിതാ സമാഹാരം.... താഴെ കൊടുത്തിരിക്കുന്ന ലി൯ക് തുറന്ന് വായിക്കുക.... ഡിജിറ്റലാണ്
https://www.bookrix.com/book.html?bookID=zle3ff22b012f75_1483036558.8877270222#0,396,20394

 

മഴ-കവിത

Raj Mohan's Profile Photo, Image may contain: 1 person, standingകടുക്കുന്ന... വേനലിലിന്ന്....
നാട്ടിലെ... മഴയെല്ലാം.. മാഞ്ഞു പോയി....
പെയ്യുന്നൂ... ദിശതെറ്റി...
മണലാരണ്യമാം... ഈ ഭൂമിത൯
നെഞ്ചു പിളരുന്നു....
വഴിയെല്ലാം.....പുഴയായ്... തീ൪ന്നു

മേലെ... മാനമിവിടെ.... രാപ്പകലറിയാതെ
ചൊരിയുന്നു...മഴ

കാത്തിരിക്കുന്നെൻ നാട്ടകം...
ഒരുമഴയ്ക്കായ്....
കുടിവെള്ളത്തിനായ്...

മഴയൊഴുകി... വഴികളും കൈവഴികളും
ചെന്ന്.... പുഴയായ്ത്തീരുമൊരു....
പഴമക്കഥ.. ഒഴുക്കു നിലച്ചൊരീ...
പുഴയുടെ.... തീരത്ത്... കുടിവെള്ളം
കിട്ടാതലയുന്നു... പക്ഷി മ്റിഗാദികളൊക്കെ...

അണപൊട്ടിയൊഴുകിയാ൪ത്തിരുന്ന
പുഴയുടെ വേദന...ആരറിഞ്ഞു...
പ്രിയ വേനലേ...എന്തിനായ്....
നീ... മണലാരണ്യമെല്ലാം.... വിട്ട്...
ഈ... ഹരിതഭൂവിലുറഞ്ഞു... തുള്ളുന്നു

തരിക നീ... ശാപമോക്ഷം....
മണലാരണ്യങ്ങളെ.... മുക്കിക്കൊല്ലാതെ...
മഴയായി.... പുഴയായി.....നീ... വരിക...
അതിനായി....
എന്നാത്മാവു നീ കൈ കൊള്ളുക.....

നട്ടുനനച്ച....ഈ... ഹരിതഭൂമിയിലെ....
കരിഞ്ഞു പോയ...
സ്വപ്നങ്ങൾക്ക് മേൽ.....
മഴത്തുളളിയായ് പെയ്തിറങ്ങണം....നീ
എന്നാത്മാവിനെ.... മഴയായി....
തിരികെത്തരിക.... വേറൊന്നും...
ചോദിക്കരുതേ.... അധികാരപ൪വ്വമൊന്നുമേ...
എ൯കൂടെയില്ല.... നന്മക്കായ്...
ഒരു... പ്രാ൪ത്ഥനമാത്റം.... Raj Mohan
(ആ൪ത്തിരമ്പുന്ന ബഹറിനിലെ... മഴക്കിടയിലൊരു... കുറിപ്പ്.... രാജ്മോഹ൯)

 

Aksharaveedu-Feb-2017 Edition

 ഡിജിറ്റലായ മലയാളം
മാസിക Aksharaveedu Magazine February-2017 Edition വായിക്കാ൯ താഴെയുള്ള ലി൯ക് പ്രസ്സ് ചെയ്യുക...
https://www.bookrix.com/book.html?bookID=zle3ff22b012f75_1486208958.0147790909#0,558,34228

SOCIAL MEDIA JOB OFFER TO ALL

 

Today, www.empowr.com/emoney1 announcing..... with the help of over a thousand employees, hundreds of success coaches and 100,000 dedicated test alpha users, the experiment is coming to its logical conclusion and end.empowr's mission: To empower people, by enabling opportunity, hope and influence. empowr's goal: To help half the world’s population (4 billion people) earn an average of $25/day by the year 2025. To learn and earn free of cost through empowr,we invented the concept of social networking, simply visit and register free... www.empowr.com/emoney1

 

 

 

(ADVERTISEMENT)

 

START YOUR OWN TRAVEL BOOKING SITE ONLINE WITHOUT INVESTMENT 

Join the most exciting new travel booking engine on the internet!Start your own virtual travel    agency and earn money for every travel booking.(www.easytrip.cashbackbooking.com )

 

We want you to know that we are 100% committed to providing you the lowest rates, hottest deals, best customer service, and ONLY money back rewards program available anywhere!

From here, you can book travel, access your referral links, track your referrals, and see how much money you have earned from your own bookings and those of your referrals.

Be sure to check out the training videos in the How it Works section to learn how to maximize your earnings with  www.easytrip.cashbackbooking.com  visit and register and get your own travel site today.Earn 24 hour from your site booking.Type the above address in google and start your registration.

NICE POEMS-Poetry collection

 

A beautiful digital collection of my English poems.Press below link to read free.

https://www.bookrix.com/book.html?bookID=lq014715fadff75_1476616707.9760448933#0,558,12474

Imprint

Text: Aksharaveedu Admin
Images: Aksharaveedu Admin
Editing: Rajmohan P.R
Translation: Aksharaveedu Admin
Publication Date: 03-02-2017

All Rights Reserved

Dedication:
Dedicated to writers of this magazine

Next Page
Page 1 /