Cover

ആമുഖം

അക്ഷര വീട് ഫേസ് ബുക്ക് കൂട്ടായ്മയുടെ "അക്ഷര വീട് "ഓൺലൈൻ മാഗസിൻ ഓൺലൈൻ രംഗത്ത് മികച്ച, പ്രചാരമുള്ള മാസിക ആയി വളരുകയാണ്. നമ്മുടെ ഈ സുഹൃത് വലയത്തിന്റെ സജീവ സഹകരണമാണ് കൂടുതൽ വളർച്ചക്ക് നമുക്ക് വേണ്ടത്.

വരും കാലത്ത് കൂടുതൽ സ്വാധീനം ഇത്തരം സാങ്കേതിക വികവുറ്റ രീതികൾക്കാവും. അതിനാൽ അതിന്റെ വളർച്ചയുടെ പടവുകളിൽ പങ്കാളികളാവുമല്ലോ.

ഓരോ പേജും പുസ്തകം വായിക്കാൻ സാധിക്കും പോലെ വായിക്കാം എന്നത് നമ്മുടെ മാഗസിന്റെ വായന എളുപ്പമാക്കുന്നു.

നമുക്ക് പ്രിന്റ് എടുക്കാനും എളുപ്പമാണ്.

ഇന്ന് മാർക്കറ്റിൽ ലഭിക്കുന്ന ഏതൊരു മാഗസിനെക്കാളും മികവ് പുലർത്തുന്നു.

ഈ മാസികയുടെ വളർച്ചയിൽ അതിന്റെ എല്ലാ മേഘലകളിലും നിങ്ങളുടെ മികച്ച പങ്കാളിത്തവും സഹകരണവും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

ഇവിടെ അക്ഷര വീട്  ഫേസ്ബുക്ക് ഗ്രൂപ്പിൽ പ്രസിദ്ധീകരിക്കുന്ന രചനകളാണ് / ലേഖനങ്ങളാണ് / കവിതകളാണ് / ചിത്ര രചനകളാണ് മാഗസിനിൽ ' ചേർക്കുന്നത്.

വരുന്ന ഭാവിയിൽ മലയാളത്തിലെ തന്നെ ഏറ്റവും സ്വാധീന മുള്ള മാഗസിനായിരിക്കും അക്ഷര വീടു ഫാമിലിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന അക്ഷര വീടു മാഗസിൻ.

നിങ്ങളുടെ ലേഖനങ്ങളും കഥകളും കവിതകളും ചിത്രരചനകളും നമ്മുടെ മാഗസിനെ അലങ്കരിക്കട്ടെ.

 സാമൂഹിക സാംസ്കാരിക രംഗത്ത് പുത്തൻ പ്രഭാതങ്ങൾ പുലരട്ടെ. എഴുതുക,വരക്കുക

 വായിക്കുക.നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ച് വായിക്കാനും എഴുതാനും ചിന്തിക്കാനും വഴിയൊരുക്കുകയാണ് " അക്ഷര വീട് "മാഗസിൻ ...വായനക്കാർക്കു ഒരു പാട് വായിക്കാൻ നിറഞ്ഞ വിഭവങ്ങൾ ഉണ്ട്.

 മലയാള മാസികാ പ്രസിദ്ധീകരണ ചരിത്രത്തില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത ജ൪മ്മ൯ ഡിജിററല്‍ സാങ്കേതിക വിദ്യ  ഉപയോഗിച്ച് ഒരു ടച്ചിലൂടെ വായന സാധ്യമാക്കികൊണ്ട് പുസ്തക വായനയ്ക്ക് പുതിയൊരു ഡിജിറ്റലായ ദൃശ്യഭാഷ്യം നൽകിക്കൊണ്ട് അക്ഷര വീട് മാസികയിലെ ലി൯ക് ഫേസ്ബുക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു.രചയിതാവി൯റെ പേര് പ്രസ്സ് 

ചെയ്താലുടനേ അവരുടെ ഫേസ്ബുക്കുപേജിലെത്തിച്ചേരാം

ഫേസ്ബുക്ക് ഗ്രൂപ്പ്:-അക്ഷര വീട്
     https://www.facebook.com/groups/1280130775363441/

 

ഫേസ്ബുക്ക്പേജ്:-  അക്ഷര വീട്
     http://www.facebook.com/aksharaveeduepage

 

വെബ് സെറ്റ്;-

website http://aksharaveedu.wordpress.com

 Chief Editor :- Raj Mohan 

(M.Com,BLIS,PGDCA,DTTM)

Digital Production:- Digital Book World

https://www.facebook.com/digitalbooksworld/)

Publicity Media:-WORDS 

https://www.facebook.com/wordemagazine)

 Prepared By: Admin Group-Aksharaveedu.    

Image may contain: 1 person, beard and closeup

  Associate Editor: Abdul Rasheed Karani

   Editorial Board:Adv S Manoj Kumar(Group Legal Advisor), Mujeeb Edavanna,സിറിൾ കുണ്ടൂർ,Younus Muhammed,Martin Palakkappillil, Kp Shameer,ജിതു നാരായണൻParvathy Shankar 

 

 

 

 

 

ജിതു നാരായണൻ's Profile Photo, Image may contain: 1 person, eyeglasses, sunglasses and beard


ലഹരി-കവിത

 

കാവ്യ വഴിത്താര

Press below link to read this beautiful digital malayalm poetry collection by this magazine Chief Editor.

 Raj Mohan-൯െറ കവിതാ സമാഹാരം.... താഴെ കൊടുത്തിരിക്കുന്ന ലി൯ക് തുറന്ന് വായിക്കുക....
https://www.bookrix.com/book.html?bookID=zle3ff22b012f75_1483036558.8877270222#0,396,20394

visit to read :-www.facebook.com/digitalbooksworld         Digital Book World

                   

 

 

 

മിഴിനീർക്കണം-കവിത

നിന്റെ മിഴിയിൽനിന്നുതിരുന്നൊരീ
മിഴിനീരിന്റെ ഹൃദയത്തിൽ വീണുപൊള്ളുന്നു...
ആഴിനിറഞ്ഞൊരു മൺകലം ...
പോലെന്റെയുള്ളം നീറിടുന്നു...
അതിലിറ്റുവീഴുമീക്കണ്ണുനീർ-
എന്നെയാകെ തളർത്തിടുന്നിവിടെ...
ആവുകില്ലെനിക്കവുകില്ലിനിയും
ഈ കണ്ണുനീരുകണ്ടിങ്ങനെ നോവാൻ...
എന്റെ നെഞ്ചിലേക്കൊഴുകുന്നൊരീ-
കണ്ണുനീർമതി എന്നെയാകെ
ചുട്ടെരിച്ചീടുവാൻ...
ആവുകില്ലെ൯ പ്രിയേ, നിന്നെ-
ഏകയാക്കിയെനിക്കീ ജീവിതം...
ഇനിമറന്നിടാം നിന്റെ പേരും
ഓർമ്മകളും നാം കണ്ട കിനാക്കളും...
ഇനിയടച്ചിടാമെൻ ജനാലകൾ
വരികയില്ലൊരിക്കലും ഇനിനിന്നോർമ്മകൾ ...
ഇനിയുറങ്ങിടാം ഞാനീമുറിയിൽ,
ഇനിയുണരാതുറങ്ങുവാനെന്നും...
ഇനിയുണരാതുറങ്ങുവാനെന്നും...

- ജിതു     ജിതു നാരായണൻ

കാൽപ്പാടുകൾ-കവിത

സ്വപ്നത്തിൽ പുതഞ്ഞുകിടന്ന നിന്റെ കാൽപാടുകൾക്ക്
എന്റെ ഹൃദയത്തിൽ ജീവൻവെപ്പിച്ച നാൾ.....
മണ്ണിൽ പൂണ്ടും വിണ്ണിൽ തെളിഞ്ഞും അതങ്ങനെ പതിഞ്ഞു കിടക്കുന്നു..
നീ പഠിപ്പിച്ച വിപ്ലവചിന്തകളും
നീ ചൂണ്ടിക്കാണിച്ച അരുതിന്റെ വഴികളും
നിന്നെ പിന്തുടരാനുളള നിന്റെ കാൽപ്പാടുകളായിരുന്നു..
ഒടുവിൽ,വാളെടുക്കാതെ നീ വാളാലസ്തമിച്ചപ്പൊഴും
വാക്കിന്റെ ക്രൗര്യം ഞാൻ പുറത്തു കാട്ടിയില്ല..!
വേദന തിന്ന് വിഷാദം പൂത്ത് വിപ്ലവം പുലമ്പിയപ്പോൾ മാത്രം
മാറ്റിനിർത്തപ്പെട്ട മന്ത്രക്കളത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടു..
ആക്രോശങ്ങളും മന്ത്രങ്ങളും ഉച്ചസ്ഥായിയിൽ മുഴങ്ങുമ്പൊഴും കണ്ണിൽ തീക്ഷ്ണതയും വാക്കിൽ അഗ്നിയും പൊട്ടിച്ചിതറുന്ന നിന്റെ കാൽപ്പാടുകളായിരുന്നു എനിക്കു ചുറ്റും!
വെളിച്ചം തലച്ചോറിലെത്തിയതെപ്പോൾ...?
ചരിത്രത്തിലുറയുന്ന പല കാൽപ്പാടുകൾക്കുമപ്പുറം
ഇനി ഞാനെന്റെ കാൽപ്പാടുകൾ ഉറപ്പിച്ചു വെയ്ക്കും!
നേരെ നടന്ന നിനക്കു നേരെ നെറികേടിന്റെ
 ഉടവാളെറിഞ്ഞവർക്കെതിരെ ഞാനെന്റെ കാലുകളമർത്തിച്ചവിട്ടും..!
ചുവപ്പു ചുംബിച്ച നിണത്തിൻ മണമുളള
നിന്റെ കാൽപ്പാടുകൾ ഇന്നെന്റെ സിന്ദൂരമാണ്..
ഒരിക്കലും മായാത്ത സിന്ദൂരം--Dhanya Vava

വസന്തകാലo-കവിത

 മിഴികളിലൂടെ

ജ൪മ്മ൯ ഡിജിററല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഒരു ടച്ചിലൂടെ വായന സാധ്യമാക്കികൊണ്ട് ഡിജിറ്റലായി തയ്യാറാക്കിയ Raj Mohan൯െറ കവിതാ സമാഹാരം
മിഴികളിലൂടെ- തുറന്ന് വായിക്കുവാ൯ താഴോട്ട്... വെബ് അഡ്രസ്സ് പ്രസ്സ് ചെയ്യുക..
https://www.bookrix.com/book.html?bookID=zle3ff22b012f75_1485341475.8390879631#0,558,26442

Press above link to read this beautiful digital malayalm poetry collection by this magazine     Chief  Editor.

Also available at:-www.facebook.com/digitalbooksworld  :-Digital Book World  

            

 

 

ഉണ്ണീകുമാരാ-കവിത

ഉണ്ണീകുമാരാ അരുതായ്ക കാട്ടല്ലെ നീ

അമ്മ തൻ പൊന്നുണ്ണീ ക രി നീല കണ്ണാ
എന്തിന് നീ ഗോപികമാർ തൻ പുടവ കട്ടു .
എന്തിന് ഗോപികമാരോട് കുസൃതി കാട്ടുന്നു.
,,,,,,,,,,,,,
പുഴി വാരികളിക്കാതെ ഉണ്ണിയെ നീ.
വെയിലത്തിരുന്ന് നീ പുല്ലാങ്കുഴലൂതാതെ
അകത്തളത്തിലെ മൺ കുട ങ്ങളിലെല്ലാം.
നിനക്കായി അമ്മ വെണ്ണ നിറച്ചിട്ടുണ്ട്
.,,,,,,,,,', '
ബാലഗോപാലാ വികൃതി നിർത്തി വരിക ചാരെ.
അമ്മ തരാം നിനക്ക് പായസ ചോറും കദളി പഴവും
.,,,,,,,,,,
രാധ തൻ കാൽ തള എന്ത് ചെയ്തു നീ ഉണ്ണീ.
അവളിരുന്ന് കൊഞ്ചി കരയുന്നത് കണ്ടില്ലേ നീ.
നീയ്യേ ശരണം എന്ന് നിനച്ചവൾ നിൻ ചാരെ .. വന്നിടുന്ന നേരം അരുത് കുമാരാ വി കൃതി തെല്ലും .
,,,,,,,,,',,,,'
കുളിച്ച് വാ കണ്ണാ വിശക്കുന്നുണ്ടമ്മയ്ക്ക്.
കഴിച്ചിടാം വേഗം പൊരിയുന്നുണ്ട് വയർ.
മടിക്കാതെ ഉണ്ണി നടക്കുക നീ വേഗം.
വടിയെടുപ്പിക്കാതെ നീ എന്നെ പൊന്നുമോനേ.
,,,,',,,,
പകലുറങ്ങാറായി ഇരുൾ വന്ന് ചേരുന്നു.
അമ്മ തൻ കണ്ണാ. മടിക്കാതെ ചൊല്ലൂ നീ.

സദാനന്ദൻ... ടീ പി Sadhanandhan Thekkumpadath‎ 

സന്ധ്യ-കവിത

 Image may contain: ocean, sky, twilight, cloud, outdoor, text, water and nature

സന്ധ്യയുടെ പകിട്ട് കുറഞ്ഞു പോയ്
അന്ധകാരം കനക്കുന്നു രാവിതിൽ
ഞാൻ നട്ട തെയ് തെങ്ങിൻ ഓലകൾ
വഴികാട്ടിയായെന്നെ മാടി വിളിക്കുന്നു
കൂരിരുട്ടിലും കൂരയിലെത്തി ഞാൻ ...
കാന്തന്റെ വരവ് കാത്തു മ്മ റ തിണ്ണയിൽ
ഒക്കത്തു കുഞ്ഞു മായ് നിൽക്കുന്നു പത്‌നിയും

Unni Vallathol Nagar

മഴ പോലെ-കവിത

 

സിറിൾ കുണ്ടൂർ's Profile Photo, Image may contain: 1 person, closeup

പെയ്യാൻ കൊതിച്ചൊരു മഴ കാത്തിരിപ്പൂ
മേഘ ഗർഭപാത്രത്തിലായി....
പേടിതോന്നുമാ മഴക്കിന്നും പെയ്തൊഴിയാൻ.
ആയുസ്സറ്റുപോകുമെന്നൊരുൾഭയത്താൽ
ചാറ്റൽ മഴപോലും പെയ്യാൻ കൊതിച്ചു മാറി നിൽപ്പൂ.

വരുവാനുണ്ട് ഇനിയും മഴക്കാലങ്ങൾ.
ഘോരമാം ഇടിമുഴക്കങ്ങൾ കേട്ട്
ഭയക്കാത്തൊരു മഴയിന്നു
ഭീതിപൂണ്ട്ഓടി ഒളിക്കുന്നു
വേനലിൻ ചാരത്തായി ;

പേടിയാണു പെയ്തൊന്നു തോരുവാൻ
അതിലും മോക്ഷമല്ലയോ
ചാപ്പിളയായി ഗർഭത്തിൽ വസിച്ചിടുന്നത്.   സിറിൾ കുണ്ടൂർ

പറയാൻ ബാക്കിവെച്ചത്-കവിത

നിന്റെ ചിന്തകളുടെ നൂൽപ്പാലങ്ങളിൽ ചാഞ്ചാടുന്നത് എന്റെ മരണമാണ്...
നിലയില്ലാത്ത കയങ്ങളിലേക്കായിരിക്കാം
പതനമെന്നറിയാം.. ഒടുവിൽ
നിറമാർന്ന ആകാശങ്ങളിൽ
ഞാൻ വിശ്രമിക്കുന്നിടത്ത് നീയുമുണ്ടാവണം... പറയാൻ ബാക്കിവെച്ചതൊക്കെയും രാവിൻമടിയിൽ പറഞ്ഞുതീർക്കണം... ...
കണ്ടുമറന്ന സ്വപ്നങ്ങളുടെ സ്വർണനൂലിഴകളിൽകുടുങ്ങി ഉറക്കമുണരാതെ അങ്ങനെയങ്ങനെ നമ്മിൽത്തന്നെ അലിഞ്ഞില്ലാതാവണം...

രമേഷ് നായർ

 Ramesh Nair

ചരമഗീതം-കവിത

 

നിദ്രയെന്നിൽ പെയ്തു നല്ലൊരു
സ്വപ്നമിന്നലെയന്തിയിൽ......
മോഹമേഘസരസ്സതിൽ -
നിന്നൂർന്നിറങ്ങിയ ഹൂറിയായ്...

നേരിലിനിയത് സാദ്ധ്യമാകും
നേരമിനിയും എത്തുമോ...
കാലവർഷക്കാലമെന്നത്
പാഴ്ക്കിനാവായ് തീരുമോ.!!

മലകളൊക്കെയരിഞ്ഞു ഹർമ്യം
തീർത്തു നമ്മൾ കേമരായ്...
കുന്നുകൾ പിണവണ്ടിയേറി-
പ്പാഞ്ഞുപോയ് പല വീഥിയിൽ.

നെഞ്ചെരിഞ്ഞു കരഞ്ഞ ഭൂമി
കരിഞ്ഞുണങ്ങാൻ പാകമായ്...
നീരളങ്ങൾ വിണ്ടു കീറി -
യൊരിറ്റു വെളളം സ്വപ്നമായ്..

നമ്മളാലൊരു കുന്നു പണിയാൻ
ആവുകില്ലാ നിശ്ചയം...
നമ്മളെക്കൊണ്ടാവുമുലകിൻ
ചരമഗീതം വരയുവാൻ..!!Yem Yemmen

ആദ്യദര്‍ശനം-കവിത

ആദ്യമായ്കാണവേയുള്ളില്‍പതിച്ചൊരു
ആരാധ്യധാമമേചാരുശീലേ
ആരോയെവിടെയോപൊന്‍കതിരാക്കിയ...
അഭിരാമസൂനമേപ്രണയലേഖേ!
അനിര്‍വ്വചനീയമാമേതോയനുഭൂതി
അടയുന്നകൂവളമിഴിരണ്ടിലും
ആനന്ദസാഗരതിരമാലചിന്നുന്ന
ആദ്യാനുഭൂതിതന്‍മധുമന്ദഹാസമായ്!
അകതാരിലാഹ്ളാദകുളിര്‍മാരിപെയ്യുന്ന
അസുലഭസായൂജ്യനിമിഷങ്ങളെ
ആനയിക്കുംമഹാസ്നേഹമാംതേരിന്‍റെ
അകതലശോഭിതതല്പങ്ങളില്‍,
അമ്പിളിപെണ്ണിന്‍റെപുഞ്ചിരിപാലൊളി
അമ്പരമിമ്പമായ്വാരിച്ചൊരിയവേ
ആ നല്ലപൂനിലാഗംഗയിലൊന്നായി
ആലിംഗനത്തിന്‍റെനിര്‍വ്വിതിതീര്‍ക്കുവാന്‍,
അലയടിച്ചൊഴുകുന്നമനതലസ്വപ്നമേ
അണയാതെയന്നുംജ്വലിച്ചിടുംമോഹമേ
ആത്മാവില്‍മെല്ലെതഴുകുന്നരൂപമേ
അനുരാഗിണിനിന്‍റെദര്‍ശനപുണ്യമേ
ആടിവിളയാടിയെന്നുമീജീവിത
ആഗ്രഹവാതില്‍തുറന്നുള്ളിലെത്തിടു!
ആഴിതിരമാലപോലുള്ളൊരിഷ്ടമേ
അലിഞ്ഞര്‍ഷവര്‍ഷംപെയ്തിടുനിത്യവും.   Jayan C R Unnithan

മൂടുപടമണിഞ്ഞ പ്രണയം-ലേഖനo

പ്രണയം മരണത്തിന്റെ മൂടുപടമണിഞ്ഞതായിട്ടാണ് ഇപ്പോൾ കേൾക്കുന്ന വാർത്തകളൊക്കെ സൂചിപ്പിക്കുന്നത് . അവസാനമായി ലക്ഷ്മിയുടെ മരണവും.

സ്കൂൾ വിദ്യാഭ്യാസത്തിന്റെ കുട്ടിത്തത്തിൽ നിന്നും കോളേജ് വിദ്യാഭ്യാസത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കുമ്പോൾ ഏറ്റവും കൗതുകമുണർത്തുന്ന ഒന്നാണ് പ്രണയം.

മാതാപിതാക്കളോട് എത്ര ...
ആത്മബന്ധമുണ്ടെങ്കിലും പ്രണയത്തിന്റെ ആദ്യാനുഭവങ്ങൾ കുട്ടികൾ
ഒളിച്ചുവയ്ക്കാറാണ് പതിവ്.
അഥവാ കണ്ടുപിടിക്കുകയോ ഉപദേശിക്കുകയോ ചെയ്താൽ
അവരെല്ലാം ശത്രുക്കളായി മാറുന്നു. കാരണം അതൊരു 'അനസ്തേഷ്യ പിരീഡ് ' ആണ്.

പിന്നീട് എന്തെങ്കിലും അബദ്ധങ്ങളിൽ ചെന്നു ചാടുമ്പോഴായിരിക്കും മറ്റുള്ളവർ അറിയുന്നത്. അപ്പോഴേക്കും ഒന്നുകിൽ സ്വയം ജീവനൊടുക്കും അല്ലെങ്കിൽ ഒരു കൊലപാതകിയായി മാറും.

അതുകൊണ്ടാണ് ഗുരു ഒരിക്കൽ സൂചിപ്പിച്ചത് ' വീണ്ടുവിചാരങ്ങളില്ലാത്ത പ്രേമത്തിൽ അപകടം പതിയിരിപ്പുണ്ട് ' എന്ന്.

പ്രണയത്തിന്റെ 'അനസ്തേഷ്യ പിരീഡ് ' കഴിഞ്ഞ് ബുദ്ധിയുദിക്കുമ്പോഴേക്കും നാമറിയാതെ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ തന്നെ ജീവിതമായിരിക്കും.

അതുകൊണ്ട് പ്രിയ കൂട്ടുകാരോട് ഒന്നേ പറയാനുള്ളൂ. നാം പഠിക്കാൻ പോകുമ്പോൾ അവിടെ വെറും ആണും പെണ്ണും ആകാതിരിക്കുക. ഒരു മകനാണെന്നും മകളാണെന്നും സഹോദരനാണെന്നും സഹോദരിയാണെന്നും എന്ന ചിന്ത സദാ ഉണ്ടായിരിക്കുക. ഏതൊരു ബന്ധത്തിനും ഒരു പരിധി വയ്ക്കുക. തന്റെ പ്രവൃത്തി കൊണ്ട് തന്റെ ആശ്രയിച്ച് ജീവിക്കുന്നവർക്ക് യാതൊരു വിഷമവും ഉണ്ടാകാൻ പാടില്ല എന്ന വീണ്ടുവിചാരം പുലർത്തുക .

.................ഇനിയും പ്രണയം മരണത്തിന്റെ മൂടുപടമണിയാതിരിക്കട്ടെ.Swami Chandradeepthan

 

പെണ്ണ്-കവിത

മധുവിധു കാലത്തവൾ..
മനം നിറച്ചിരുന്നു..
മടി കുത്തും.. ...
മാറിടവും
മുടിയഴകും..
മുഖവും.
അരക്കെട്ടിൻ താഴത്തൊരു..
മറുകുണ്ടായിരുന്നു..
അരയിളക്കത്തിൽ..
ഇളകാത്തതൊന്ന്.
ഇന്നവൾ അമ്മയാണ്...
മധു വിധുവിന്റെ...
മണമില്ലിന്നു..
ഇടിഞ്ഞു വീണ മടിക്കുത്തും..
ക്ഷീര ഗന്ധമുള്ള മാറിടവും....
അരക്കെട്ടിൽ ആയിരം മറുകുകൾ..
അടിവയറ്റിൽ കീറലുകൾ...
മാറാതെ അവളന്നും.. ഇന്നും "പെണ്ണ് "

ശ്യാം മോഹൻ

 

ഋതുഭംഗികൾ-കവിത

 ആത്മാവിലുതിരുന്നു തീത്തുള്ളികൾ
ചിന്തകൾ തേടുന്നു വനഭംഗികൾ
ഒടുവിലുതിരുന്ന നറുതേനിൽ
നിറയുന്ന മാനസം
തേടുന്നു വീണ്ടും...
ഋതുഭംഗികൾ    Geetha Jayakumar

പ്രണയം-കവിത

 

പ്രണയത്തിനാദ്യ കാലം
നിനക്കു ഞാൻ
ചന്ദനമായിരുന്നു.

...

ചിന്തകൾ മാറി
ഞാനൊരു
ചിലന്തിയെന്നും നീ പറഞ്ഞു.

സ്നേഹ ബന്ധനം
വിട്ടു നീ അകലുമ്പൊഴും ...

ചതിയുടെ
ചവർപ്പറിഞ്ഞെങ്കിലും.

ഞാൻ ചിരിക്കാൻ മറന്നില്ല.

ആരുമെന്നെ
നിരാശാ കാമുകനെന്ന് വിളിച്ചു
പരിഹസിക്കരുതെല്ലോ...

ഇനിയും ചിരിക്കേണ്ടി വന്നാൽ
ചിരി മറന്നെന്ന്
പറയാതിരിക്കാമല്ലോ.  Kp Shameer

 

ഗാന്ധേയം-കവിത

 Martin Palakkappillil's Profile Photo, Image may contain: 1 personഇരുൾ മൂടുമീമഹാ...
നഗരത്തിലാത്മാവിൽ
എരിയുന്ന ചിതയുമായ് നീ നടന്നു
ഒരു കയ്യിൽ റാന്തലും
മറുകയ്യിലൂന്നു വടിയുമായ്
വിറയാർന്ന ചുണ്ടിലൊരു
സ്നേഹമന്ത്രം ജപിച്ചിടറുന്ന
ചുവടൂമായ് നീ നടന്നു

ചുറ്റും വിലാപങ്ങൾ
ചുടുനിണ ചാലുകൾ
ശിരസ്സറ്റു പിടയും കബന്ധങ്ങൾ
തകരുന്ന ബന്ധങ്ങൾ
തുഴയറ്റ ജീവിതം
കഥയാം കുരു ക്ഷേത്ര-
മുടൽ പൂണ്ട ദ്രശ്യങ്ങൾ
കണ്ടു കനലെരിഞ്ഞിരുൾ-
മൂടുമീ മഹാനഗരത്തിലാത്മാവിൽ
എരിയുന്ന ചിതയുമായ് നീ നടന്നു
മുന്നേ നടന്നു നീ നാടിന്റെ
ചിത്തത്തിലൊരരു മൗന-
നൊമ്പരം ബാക്കിയാക്കി.

ബിലാത്തിതൻ ഗർവ്വിനു
മുട്ടുമടക്കാത്ത
തോക്ക് കുഴലിനു
മുന്നിൽ പതറാത്ത
മാറിൽ പതിഞ്ഞോരു
ലാടം ഞെരുക്കാത്ത
ഒരു കൊടുംകാറ്റിനെ
ഉള്ളിൽ തളച്ചിട്ട
ഹൃദയം നുറുങ്ങിയൊരുവേള
അന്ത ചിദ്രത്തിന്റെ
പടയൊരുക്കങ്ങളിൽ
ഹൃദയം നുറുങ്ങിയൊരുവേള.
മുന്നേ നടന്നു നീ നാടിന്റെ
ചിത്തത്തിലൊരരു മൗന-
നൊമ്പരം ബാക്കിയാക്കി.

നിൻ ചുടുരക്തമീ കാലപ്രവാഹത്തിൽ
മായ്ഞ്ഞു പോകില്ലായൊരോർമ്മയായി
നിൻ ഹൃദയതാളം നിലയ്ക്കില്ല നിശ്ചയം
ഒരു നാളുമീ നാടിൻ ഹൃത്തടത്തിൽ.: എം.പി  Martinpalakkappillil

THE WAY TO SUCCESS

 പ്രമുഖ പ്രസാധക൪ പ്രസിദ്ധീകരിച്ച  പുസ്തകം -The Way to Success- ഇപ്പോളിതാ ലോകവിപണിയിലേയ്ക്ക്.... (Digital Edition) Written by this magazine chief Editor - Rajmohan
It's a digital book for people searching for success. So read and get success guidlines. Available all famous online book stores.Available now:-amazone.com,playstore,itune,kobo.com.Amazone.com reading link given below.
https://www.amazon.com/dp/B01M70M1P6/?_encoding=UTF8&tag=boo0d5-20&linkCode=ur2&camp=1789&creative=9325

 

 

 

പ്രഹേളിക-കവിത

Aravindakshan Nair's Profile Photo, Image may contain: 1 personസ്വച്ചന്ദമായുള്ള നിദ്രയെ പുല്കവേ
ഇനിയൊന്നുണരുവാനാകാതെ-
ഒടുവിലീ യിഹ ലോകജീവിതം ...
വെടിയുംപോളോരുമാത്ര,കുളിരിന്റെ
ചില്ലിട്ട കൂട്ടിലേക്കുറ്റൂ നോക്കുന്നോ-
രഴലിന്റെ കാപട്ട്യമേറും മുഖങ്ങളെ –
യരുതരുത് ,നിങ്ങള്‍ പൊഴിക്കുന്ന –
മിഴിനീരോരപമാനമാകും പിണത്തിനു.!

കാണുന്നു നിങ്ങളെ ഞാനീ വിഹായസ്സില്‍
ചിറകു മുളച്ചൊരു ചിത്ര പതംഗമായ്,
കാണുന്നു നിങ്ങള്‍ തന്നചാര മഹിമ .
ജീവിചിരിക്കുംപോളറിയാത്ത നന്മ ..

ഒരുകൂടുവിട്ട്മറുകൂട്തേടുന്നൊ –
രാത്മ സഞ്ചാരമീ മൃത്യു.
മരണത്തിനപ്പുറം ലോകത്ത് മറ
യുമ്പോളറിയുന്നൂ നിത്യമാം ശൂന്യത .
മരണത്തിലേക്കുള്ള പാത താണ്ടുമ്പോ ള്‍
ഉടുമുണ്ടുപോലുമേ വേണ്ട !!

അറിയാമതെങ്കിലും കാട്ടുന്ന ക്രൂരത –
ക്കറുതി.വരുത്തുവാനാകാത്ത മര്ത്ത്യ രെ
സഹയാത്രികരായാരുമില്ലാത്തൊരേകാന്ത
പഥികനാണെന്നതോര്ക്കുതക.!
ഒറ്റയ്ക്കുവന്നുനീ ജീവിതം കൂട്ടിയിട്ട്
ഒറ്റയ്ക്കു തന്നെ മടങ്ങുമ്പോഴും
കാല പ്രവാഹ പ്രഹേളികയില്‍ നിന്റെത ,
കാണാത്ത മുഖവും കണ്ടു ഞങ്ങ ള്‍...
സ്നേഹം വെറുപ്പായി മാറുമ്പോഴും
സ്നേഹിച്ചോരോക്കെയുമകലുമ്പോഴും,
അറിയുക നിന്നെ, അകലുക നീയൊരു
ദ്രുത താളസംഗീതമായി പിരിയുക .!!!  Aravindakshan Nair

ഉറക്കം-കഥ

ബസ് തിരുച്ചി ബസ്റ്റാന്‍റില്‍ എത്തിയപ്പോള്‍ സമയം രാത്രി ഒന്നരയായി.

വിനു മെല്ലെ കണ്ണുകള്‍ തുറന്ന് പുറത്തേയ്ക്ക് നോക്കി. സ്റ്റാന്‍റില്‍ അപ്പോഴും ആള്‍ തിരക്കാണ്. ബസുകളിലേക്ക് ആളുകള്‍ ഒഴുകി കയറി പറ്റുന്നു. അതില്‍ കച്ചവടകാരും കുടുംബങ്ങളായി വന്നവരും എല്ലാം ഉണ്ട്. ബസ് ഏകദേശം 15 മിനിറ്റ് കഴിഞ്ഞേ ഇനി പുറപ്പെടു.

ചെന്നെ‍ എത്തുമ്പോള്‍ നേരം വെളുക്കുമെന്ന് തോന്നുന്നു, അവന്‍ കണക്ക് കൂട്ടി. അവിടുന്ന് വെല്ലൂര്‍ പോകണം.

വിനു തലതിരിച്ച് തൊട്ടടുത്ത് ഇരുന്ന മദ്ധ്യവയസ്കനെ നോക്കി. അയാള്‍ നല്ല ഉറക്കത്തിലാണ്. വിനുവിന് പക്ഷെ ഉറക്കം വരുന്നില്ല. അവന്‍ അങ്ങനെയാണ്. ബസില്‍ കയറിയാല്‍ പിന്നെ ഉറക്കം വരില്ല.

നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. അത് അവന് അലോസരമായി തോന്നി. അവന്‍ വീണ്ടും കണ്ണുകള്‍ ചേര്‍ത്തടച്ചു. അത് ഉറങ്ങാനായിരുന്നില്ല, ധ്യാനത്തില്‍ മുഴുകാനായിരുന്നു.

നാട്ടില്‍ ധ്യാനവും യോഗായും ഒക്കെ ചെയ്തും മറ്റുളളവര്‍ക്ക് പകര്‍ന്ന് കൊടുത്തും ജീവിക്കുന്നത് പുണ്യമായി അവന്‍ കരുതുന്നു.
ആ അനുഭവ സമ്പത്തില്‍ നിന്നാണ് അവന് ധ്യാനത്തില്‍ മുഴുകുന്നതിനും, അതുവഴി തന്‍റെ ശരീരത്തില്‍ വായു സ്പര്‍ശിക്കാതെ മാററിനിര്‍ത്തുന്നതിനുമുളള കഴിവ് കൈവരിച്ചത്.

അവന്‍റെ കണ്ണുകള്‍ അടഞ്ഞാണ് ഇരിക്കുന്നതെങ്കിലും പുറത്തെ കാഴ്ചകള്‍ സ്വപ്നത്തില്‍ എന്ന പോലെ അവന് കാണാം. അവന്‍റെ ശരീരത്തിന്‍റെ ഭാരം മെല്ലെ കുറഞ്ഞു വന്നു. വിനുവിനിപ്പോള്‍ തന്‍റെ ശരീരം മറ്റൊരാളെ പോലെ വ്യക്തമായി കാണാം. തന്‍റെ ആതാമാവ് തന്‍റെ ശരീരം വിട്ടു പറന്നു പോകുന്നത് പോലെ അവന് തോന്നി. വീശി വരുന്ന തമിഴ് കാറ്റ് അവന്‍റെ ശരീരത്തില്‍ സ്പര്‍ശിക്കാതെ വഴിമാറി പോയികൊണ്ടിരുന്നു. ബസ് അപ്പോഴും സ്റ്റാന്‍റില്‍ വിശ്രമിക്കുകയായിരുന്നു.

ബസിന്‍റെ മുന്നിലെ വാതില്‍ വഴി ഒരു പെണ്‍കുട്ടി ബസിനുളളിലേക്ക് കയറി വരുന്നത് അവന്‍ കണ്ടു. അവള്‍ ബസില്‍ ഉറങ്ങുന്ന എല്ലാപേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. അവള്‍ ആരെയോ തിരയുകയാണെന്ന് വിനുവിന് മനസ്സിലായി.

അവളുടെ നോട്ടം വിനുവില്‍ തറച്ചു. അവള്‍ മെല്ലെ അവനടുത്തേയ്ക്ക് വന്നു, അവനെ തുറിച്ചു നോക്കി നിന്നു. ആ പെണ്‍കുട്ടിക്ക് ഏകദേശം പത്ത് വയസ്സു കാണുമെന്ന് അവന്‍ കണക്കാക്കി. വിഷാദം നിറഞ്ഞ മുഖം, അവളുടെ തല മുണ്ഡനം ചെയ്ത് ചന്ദനം തേച്ചിരിക്കുന്നത് അവന്‍ ശ്രദ്ധിച്ചു.

അവന്‍ എന്തു വേണമെന്ന് തലയാട്ടി അവളോട് ചോദിച്ചു. പെട്ടെന്ന് അവളുടെ കണ്ണുകളില്‍ നിന്നും രണ്ട് തുള്ളി കണ്ണുനീര്‍ അവന്‍റെ കൈകള്‍ക്കു മുകളില്‍ വീണു. തിളച്ചവെളളം കൈകളില്‍ വീണതു പോലെയാണ് അവന് തോന്നിയത്, ഒപ്പം ഒരു മരവിപ്പും.

''എന്‍റെ അച്ഛനെയും അമ്മയെയും കണ്ടോ'' അവള്‍ മലയാളത്തില്‍ ചോദിച്ചു.

''ആരാ നിന്‍റെ അച്ഛനും അമ്മയും? അവര്‍ എവിടെയാ?'' വിനു അവളോട് ചോദിച്ചു.

''അറിയില്ല, കുറച്ച് ദിവസായി ഞാന്‍ അവരെ തിരയാണ്. അമ്മയുടെ മടിയിലാ ഞാന്‍ കിടന്നത് , ഇപ്പോള്‍ അവരെ കാണുന്നില്ല'' അവള്‍ വിതുമ്പി.

അവള്‍ തുടര്‍ന്നു, ''ഞങ്ങള്‍ തിരുപ്പതി പോയിട്ട് വരികയായിരുന്നു. കണ്ടില്ലേ എന്‍റെ തലയിലെ മുടി മുഴുവന്‍ കളഞ്ഞത്, അച്ഛനാ കാറ് ഓടിച്ചത്.''

അവന്‍ അവളെ തന്നെ നോക്കി അവള്‍ പറയുന്നത് ശ്രദ്ധിച്ചിരുന്നു.

'എന്നിട്ട്', അവന്‍ തിരക്കി

''നമ്മുടെ പുതിയ കാറില്‍ ഒരു ലോറി പാഞ്ഞ് വന്ന് ഇടിച്ചു. അച്ച്ഛനും അമ്മയും അപ്പോള്‍ തന്നെ മരിച്ച് പോയി''.

വിനുവില്‍ ഒരു ഞെട്ടലുണ്ടായി. അവളുടെ മുഖത്തെ ഭാവം മാറുന്നത് അവന്‍ കണ്ടു, ഒപ്പം വാക്കുകള്‍ക്ക് ശക്തിയും.

''എന്നെ ആരൊക്കെയോ എടുത്ത് ആശുപത്രിയില്‍ കൊണ്ട് പോയി. അശുപത്രി എത്തിയതും ഞാനും മരിച്ചു'' അവള്‍ പറഞ്ഞു നിര്‍ത്തി.

വിനുവിന്‍റെ ശരീരത്തില്‍ ഒരു മിന്നല്‍ പാഞ്ഞു. അവന്‍റെ രക്തം തണുത്തുറഞ്ഞു വിറക്കാന്‍ തുടങ്ങി.

അപ്പോള്‍ അവളുടെ ശരീരം അലിഞ്ഞില്ലാതാവുകയായിരുന്നു.

ഒരു അലര്‍ച്ചയോടെ അവന്‍ കണ്ണുകള്‍ തുറന്നു. ബസില്‍ ഉറങ്ങുകയായിരുന്നവര്‍ ഞെട്ടി ഉണര്‍ന്നു. ഉറക്കം പോയ യാത്രക്കാര്‍ അവനെ നോക്കി എന്തൊക്കെയോ പുലമ്പി.

അവന്‍റെ അടുത്തിരുന്നയാള്‍ ഒന്നും മനസ്സിലാകാതെ അവനെ തന്നെ തുറിച്ച് നോക്കിയിരിക്കുന്നു.

അവന്‍ മെല്ലെ മിഴികള്‍ താഴ്ത്തി.

അപ്പോള്‍ അവന്‍ കണ്ടു തന്‍റെ കൈകളില്‍ കൂടെ ഒലിച്ചിറങ്ങുന്ന രണ്ടു തുളളി കണ്ണുനീര്‍.

അതിന് അപ്പോഴും നല്ല ചൂടായിരുന്നു.  Baiju Chen

 

നിഴൽ-കഥ

നിഴലുപോലെ കൂടെ ഉണ്ടായിരുന്ന അമ്മയാണ് ഒരു മണിക്കൂർ മുമ്പ് കത്തി ചാമ്പലായത്.
മനുവിന്റെ മനസ് വേദന:കൊണ്ടു പുളഞ്ഞു.
വടക്കേ തൊടിയിൽ ഇപ്പഴും തീക്കനലുകൾ മിന്നി മിന്നി. തെളിയുന്നു. വേവുന്ന മാംസത്തിന്റെ അസ്തിയുടെ ഗന്ധം കാറ്റിൽ അലഞ്ഞു തിരിയുന്നു.
ഈശ്വരാ.! ഇനി ഈ ലോകത്തിൽ എനിക്ക് എന്റെ അമ്മയില്ല.!
ഭൂമിയിൽ ആകെയുള്ള ഒരു അത്താണി' അമ്മയായിരുന്നു. ആ അമ്മയാണിന്ന് ഒരു പിടി ചാരമായി മാറിയത്.
എത്ര ശ്രമിച്ചിട്ടും കണ്ണുകൾ നിറയുന്നത് തടുക്കാനാവുന്നില്ല.
ദൈവമേ എന്തിനു എന്നിൽ നിന്നായി എന്റെ അമ്മയെ അകറ്റിയത്.ഇനിയാരുണ്ട്' ഈ ഭൂമിയിൽ എനിക്കു തുണയായി "?
തലയ്ക്ക് വല്ലാത്ത പെരു പെരുപ്പ്. എന്തും സഹിക്കാം.
അമ്മ. കൂടെ: ഇല്ലാതാവുന്നത് 'സഹിക്കാൻ വയ്യ.

അല്ല. ഒരു കണക്കിനു അമ്മ' യാത്രയായതും നന്നായി.
എത്രയാ ... വേദന തിന്ന്. കഴിയുക. ഗർഭപാത്രത്തിനകത്തെ ചെറിയ കുമിളകളായിരുന്നു തുടക്കം അത് പിന്നെ വലുതായി ' ഞൊടിയിടയിൽ മാറാരോഗിയായി മാറിയ അമ്മയെ നോക്കാൻ ഒരു നേരത്തെ മരുന്നിനും മൂന്ന് നേരത്തെ ഭക്ഷണത്തിനും വളരെ പാടുപെടേണ്ടി വന്നു.
മിണ്ടാൻ വയ്യാത്ത ചെവി കേൾക്കാത്ത ... (അപസ്മാര രോഗി ]ത്തിന്റെ അടിമയായ മനുവിന് ആരു എന്തു ജോലി തരും.
അപസ്മാരം: എന്ന അസുഖം കാരണം. പഠിക്കാൻ പറ്റിയില്ല. ഓർമ്മകളിൽ തെളിയില്ല പഠിച്ചതൊന്നും.
ഒരു വാക്കുരിയാടാനോ' അമ്മ എന്നൊരു വിളി വിളിക്കാനോ. പറ്റാത്ത ജൻമ്മം.
പല വീടുകളിലും കൂലിവേല ചെയ്താണ് ഗോമതിയമ്മ മനുവിനെ നോക്കിയത്. കിട്ടുന്നതെല്ലാം മനുവിന്റെ മരുന്നിനും അസുഖത്തിനും മാത്രം. ഈ വിധം പോവുന്ന മാത്രയിലാണ് ദൈവം മറ്റൊര് പരീക്ഷണ വസ്തുവായി ഗോമതിയമ്മയെ മാറ്റിയത്.
ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥ.!
അവസാനം ആയപ്പോഴെക്കും രോഗത്തിന്റെ ക്രൂരമാം കൈകളിൽ കിടന്നവർ പുളയുമ്പോഴും 'മകനെ ഓർത്തു മാത്രമായിരുന്നവർ വേദനച്ചത്.
പഞ്ചായത്തു വക ആഴ്ച്ച തോറും കിട്ടുന്ന മരുന്നിനാലൊന്നും ഗോമതിയമ്മയുടെ രോഗത്തിനെ നിയന്ത്രിക്കാനായില്ല.
നാട്ടിലെ പഞ്ചായത്ത് മെമ്പർ വഴി.വനിതകൾ നടത്തുന്ന 'ഹോട്ടലിൽ മനുവിന് ചെറിയ പണി കിട്ടി.
പത്ത് വനിതകൾ കൂടി നടത്തുന്ന ഹോട്ടലാണ്. നല്ല കലർപ്പില്ലാത്ത നല്ല ഭക്ഷണമായ കാരണം നല്ല തിരക്കുമാണ്.
മനുവിനെ സംബന്ധിച്ച് വിഷമമില്ലാത്ത പണിയായിരുന്നു. ദോശയ്ക്കുള്ള അരി ആട്ടണം. ചോറു കൊടുക്കുന്ന ഇല തുടക്കണം. പാത്രങ്ങൾ കഴുകണം.' അങ്ങനെ - അല്ലറ ചില്ലറ പണികൾ '
എല്ലാം മിടുക്കനായവൻ ഓടി നടന്നവൻ ചെയ്യും.
ഇടക്ക് വച്ച് അസുഖം വന്നു മറിഞ്ഞു വീഴുമ്പോൾ ' ആരെങ്കിലും താക്കോൽ കൂട്ടം കയ്യിൽ പിടിപ്പിക്കും' ഇത്തിരി നേരം കഴിഞ്ഞാൽ പഴയപടിയാവും.പിന്നെ വല്ലാത്ത ക്ഷീണമാണ്.
കഷ്ടപ്പാടിന്റെ ഉള്ളിലെ ചെറിയ സുഖത്തോടെയുള്ള ജീവിതത്തിനിടക്കാണ് ഗോമതിയമ്മയെ കടന്നുപിടിക്കുന്ന അസുഖവും' കൂനിൻമേൽ കുരു.
ഹിന്ദുവായ ഗോമതിയമ്മ: മുസ്ലീമായ മുനീറിനെ സ്നേഹിച്ചു. അവസാനം എല്ലാവരും അറിഞ്ഞു. നാട്ടിലും വീട്ടിലും വലിയ പുകിലായി.
ഒരു രാത്രി ആരുമറിയാതെ ഗോമതിയമ്മ 'മുനീറിന്റെ കൂടെ നാട്ടിൽ നിന്നും ഒളിച്ചോടി':
ഒരു പാടകലെ ആരുടെയും കണ്ണിൽ പെടാതെ ഒരുമിച്ചവർ താമസിച്ചു.
എന്നാൽ 'ആ... ജീവിതം വെറും നാലു മാസം മാത്രം.
ഒരു നാൾ പണിക്ക് പോയ മുനീറിനെ പിന്നെ കണ്ടില്ല.
ഗോമതിയമ്മയുടെ അടുത്ത് നിന്ന് പോയ മൂന്നാം നാൾ 'കുറച്ചു മേലെയുള്ള റബർ തോട്ടത്തിലെ ഒരു കുളത്തിലായി മുനീറിന്റെ ജീർണ്ണിച്ച ശവശരീരം കണ്ടു കിട്ടി.
'വെറും നാലു മാസത്തെ ജീ Jവിതം.ഇതിനിടയിലെ പ്പഴോ ഗോമതിയമ്മ 'യുടെ വയറ്റിൽ മനുവിന്റെ ജീവനും വളരുന്നുണ്ടായിരുന്നു.പി
ആരുമില്ലാത്ത ആരുമറിയാത്ത നാട്ടിൽ.അങ്ങനെ 'ഗോമതിയമ്മ 'തനിച്ചായി.
പിന്നെയുള്ള ജീവിതം.ഒരു സിനിമകഥ പോലെയായി മാറി.
ദുരിതങ്ങൾ മാത്രം. അവസാനം കുഞ്ഞു പിറന്നു.അത് ' മറ്റൊരു ദുരിതബിന്ദു .!
വളരെ ക്ലേശ പെട്ടു അവർ ജീവിച്ചു. പക്ഷേ അവസാനം 'ദൈവവും അവരെ മാടി വിളിച്ചു.!
'ഇനി വെറും ഓർമ്മകളായി മാത്രം ഗോമതിയമ്മ മാറി.
പണി കഴിഞ്ഞ് വരുമ്പോൾ പഴംപൊരിയും പരിപ്പുവടയും വാങ്ങുവാനായി ഇനിയാരുമില്ല.
ഒരു നിഴലുപോലും ബാക്കിയില്ലാതെ അവസാനിച്ചിരിക്കുന്നു.
അമ്മയെന്ന ആ .പുണ്ണ്യജന്മം. വെറും ചാരമായി മാറി.
മനുവിന്റെ ഹൃദയം വല്ലാതെ തളർന്നു.
ഇനി വയ്യ. ഇവിടം.'' 'അകലേക്ക് നോക്കിയപ്പോൾ തീ കനലിൽ നിന്നും ഉയർന്നു വരുന്ന പുക ചുരുളുകൾ ആകശ മേഘങ്ങൾക്കിടയിലേക്ക് 'ഊളിയിടുന്നു.
ഈശ്വരാ. എന്റെ അമ്മയാണല്ലോ.. ആ പുക ചുരുളായി മാറിയത്.
തലയ്ക്ക് പ്രാന്ത് പിടിക്കുന്ന പോലെ "
വേഗം പൂമുഖത്ത് നിന്നും അകത്ത് ചെന്നു. ഒരു ഷർട്ടെടുത്തിട്ടു.
പിന്നെ വാതിൽപടിക്ക് മേലെ വച്ചതാക്കോലും കയ്യിലെടുത്തു. വാതിൽ പൂട്ടി താക്കോൽ ഇറയത്തെ ഭസ്മ കൊട്ടയിൽ നിക്ഷേപിച്ച ശേഷം .മനു പുറത്തേക്കു നടന്നു.
മുന്നോട്ട് നടക്കുമ്പോൾ ഒരു ലക്ഷ്യമുണ്ടായിരുന്നില്ല. ഇനി എന്ത്. ഇവിടം ഇനി .
തളർന്ന ശരീരവും പിടയുന്ന മനസുമായി മനു റോഡിലൂടെ നടന്നു.ലക്ഷ്യമില്ലാതെ മുന്നോട്ട്.
അപ്പോഴും തൊടിയിലെ ചിത നീറി നീറി ' പുകഞ്ഞുകൊണ്ടിരുന്നു.
സ്വന്തം നിഴലു മാത്രം കുട്ടിനുള്ള മനു. എങ്ങോട്ടെന്നില്ലാതെ നടന്നുകൊണ്ടിരുന്നു. ലക്ഷ്യമില്ലാതെ :........!

സദാനന്ദൻ ടീ പി.-മലപ്പുറം Sadhanandhan Thekkumpadath

 

സര്‍പ്പക്കാവ്-കഥ


    മൈലാഞ്ചി ചോപ്പുളള കൈനോക്കി കാക്കാത്തിപ്പെണ്ണൊന്നു ചൊല്ലി.

നിന്നെ കെട്ടാന്‍ കിഴക്കുംമല താണ്ടി എണ്ണക്കറുപ്പുള്ളൊരു ചെക്കന്‍ വരുന്നുണ്ട് പെണ്ണെ.

...

കാക്കാത്തിപ്പെണ്ണ് ചൊന്നത് കേട്ട് പെണ്ണിന്‍െറ ചെമ്പഴുക്കാനിറമൊത്ത മുഖമൊന്നു കുനിഞ്ഞു.

എന്നുവരുമെന്‍ എണ്ണക്കറുപ്പുള്ള ചെക്കന്‍
ചൊല്ലു നീ കാക്കാത്തിപ്പെണ്ണെ.

ചിങ്ങമിങ്ങെത്തും ഓണത്തപ്പനും നിനക്കു കൂട്ടായി എണ്ണക്കറുപ്പനും.

കരിവളവാങ്ങണം കൈയ്യിലണിയണം വാലിട്ടെഴുതാനിത്തിരി കണ്‍മഷിയും,കാലിലണിയാന്‍ പാദസരവും.

സന്ധ്യക്കു ദീപം തെളിക്കണം കാവിലെ സര്‍പ്പത്താന്മാരെ കണ്ടുവണങ്ങണം.

ദിനരാത്രങ്ങള്‍ വേഗമങ്ങോടിമറഞ്ഞു നാളെയിങ്ങെത്തും തന്‍െറ എണ്ണക്കറുപ്പന്‍.

പെണ്ണിനെ കണ്ടു ചെക്കനു ബോധിച്ചു
പെണ്ണോ കാല്‍വിരലാല്‍ ചിത്രം വരച്ചു.

ഒരുനാള്‍ പെണ്ണിനു പുടവകൊടുത്തു കൂടെക്കൂട്ടി തന്‍ കൂരയില്‍ നല്ലപാതിയെ.

തമ്പ്രാനെ കാണണം കാല്‍തൊട്ട് തൊഴണം ആചാരങ്ങളൊന്നും മുടങ്ങിടേണ്ട.

അപ്പന്‍ ചൊന്നതു കേട്ടവന്‍ നാട്ടുനടപ്പിന് സമ്മതം മൂളി
മറുവാക്കൊന്നും പറഞ്ഞിടാതെ.

താമ്പ്രാനെക്കണ്ടു
തൊഴുതുവണങ്ങി തമ്പ്രാന്‍െറ കണ്ണുകള്‍ പെണ്ണിന്‍െറ മേനിയില്‍ ഇഴഞ്ഞു നടന്നു.

എത്രയോ ഓണം ഒരുമിച്ചുണ്ടു ദിനരാത്രങ്ങളെത്രയോ കൊഴിഞ്ഞു വീണു.

എന്നിട്ടുമെന്തെ ഒരുകുഞ്ഞിക്കാലാമുറ്റത്ത് ഒാടിക്കളിച്ചീല എന്തേ കാത്തളനാദം കേട്ടീല.

നേര്‍ച്ചയായ് എത്രയോ ദീപങ്ങള്‍ തെളിച്ചു പുള്ളുവന്‍ പാട്ടുകള്‍ പാടി നാഗരൂട്ടുകള്‍ പലത് നേര്‍ന്നു.

എന്നിട്ടുമെന്തെ ആ മുറ്റത്ത് കുഞ്ഞിക്കാലടിച്ചിത്രം പതിഞ്ഞീല.
എന്നിട്ടുമെന്തെ ആ മുറ്റത്ത് കുഞ്ഞിക്കാലടിച്ചിത്രം പതിഞ്ഞീല.

നാളെ പുലര്‍ച്ചെ തനിക്ക് പാണ്ടിദേശത്തു ചെല്ലേണം തമ്പ്രാന്‍െറ കല്പന കേള്‍ക്കാതെ വയ്യല്ലോ..?

പെണ്ണിന്‍െറ കണ്ണുകള്‍ നിറഞ്ഞു കണ്ണീര്‍ച്ചാലുകള്‍ പിറന്നു മനമൊന്നു തേങ്ങി.
പിരിയാന്‍ വയ്യെങ്കിലും പൊകാതെ തരമില്ലെന്നറിയാം.

പാഥേയമൊരുക്കിക്കൊടുത്തു കണവന്‍ കണ്‍മുന്നില്‍ മറയുന്നതും നോക്കിനിന്നവള്‍ മൂകയായി.

ഒരുനാളൊരു മഴയുളള സന്ധ്യയില്‍ അവന്‍ വന്നു. ആരോ ചൊല്ലിക്കൊടുത്തു.
ഇടയ്ക്കിടെ തമ്പ്രാനെപ്പൊഴോ നിന്‍ കുടിയില്‍ വന്നു പോണു.

തൊണ്ടവരളുന്നു കാലുകള്‍തളരുന്നു ഇത്തിരിനേരമാമുറ്റത്തിരുന്നു
പിന്നെ അവന്‍ എവിടെയോ ഇരുളില്‍ മറഞ്ഞു.

എന്തേ എന്‍ കണവനിനിയുമിങ്ങെത്താത്തു.
അവനായ് ഇന്ന് നാഗത്തറയില്‍ ദീപം തെളിക്കേണം.

പിറ്റേ പുലര്‍ച്ചെ ആരോ ചൊല്ലിപോല്‍ കാവിലൊരുപെണ്ണ് മരിച്ചുകിടക്കുന്നു

ചില പഴയ മുഖങ്ങള്‍ അടക്കം പറഞ്ഞു സര്‍പ്പത്താന്മാരുടെ കോപം വീഷംതീണ്ടിയല്ലേമരണം......

Suresh Puthenvilayil

 

കോമാളി-കവിത

കോമാളിക്കോലം കെട്ടിയീ
ജീവിത കോണിപ്പടിച്ചുവട്ടിൽ
കൊഞ്ഞനം കാട്ടി ചിരിപ്പവർക്കൊരു...
പൊട്ടിച്ചിരി മറുപടി മാത്രം

വർണ്ണങ്ങൾ വാരി വിതറിയീ
വദനത്തിന്നിരുൾ മായ്ക്കാൻ വെമ്പിയും
ചിന്തകളെന്നും ചിത്രം വരച്ചീ
അന്ധകാരത്തിൻ ചുവരുകളിൽ

ൈദവമേ, നിന്നെപ്പഴി പറഞ്ഞു -
പവസിച്ചിന്നുദരവും....
മേനി കാട്ടിച്ചിരിപ്പിച്ചെണ്ണാ നസ്ഥികൾ
മത്സരിച്ചെന്നുമീ പെരുവഴിയിൽ

കവിളുകൾ കഴുകിത്തുടച്ചൊടു -
വിലിരുളിന്റെ മറവിൽ
കനവുകളീയാകാശമച്ചിൽ
കളിയായ് കൊരുത്തിട്ടു മിഴികൾ

---ഗോപകുമാർ മുതുകുളം
 

ലാവ -കവിത

Jiji Hassan's Profile Photo, Image may contain: 1 person, closeup

 

 

 

ഉത്തരമില്ലാത്ത ചോദ്യങ്ങൾ കൊണ്ട് ഞാൻ തീപ്പന്തമൊന്നൊരുക്കി

രോഷത്തിന്ന് തീപ്പന്തമൊന്നൊരുക്കി....!!

...

നീതി നിഷേധത്തിൻ വേഷപ്പകർച്ചകൾ
വിഷക്കുപ്പികൾ നിറച്ചു ...

നാളെ സത്യങ്ങളെ ഒടുക്കാൻ....!!

വിതയ്ച്ചത് കൊയ്യുവാൻ വിധിയെന്നരിവാൾത്തലപ്പിന്നു മൂർച്ച
പോരാ...!!

വിറയാർന്ന സത്യങ്ങൾ മോഹാലസ്യപ്പെട്ടു
മനസ്സാക്ഷി മന്ദിരത്തിൽ ...!!

കണ്ണീരുതേവി നനച്ചു വളർത്തീടും
മണ്ണേറും നാളുവരെ ....!

ഞാൻ. ....
മണ്ണേറും നാളുവരെ ....!!

ജിജി...Jiji Hassan

 

വിനീത... വേദനകൾ-ചെറുകഥ

 കണ്ണു തിരുമ്മി കിഴക്കോട്ട് നോക്കി സകല ദൈവങ്ങളേയും മനസ്സിൽ ധ്യാനിച്ച് അവളെണീറ്റ് നേരേ അടുക്കള ലക്ഷ്യമാക്കി നടന്നു. അവളുടെ കൺകണ...്ട ദൈവം അവിടെ ആണല്ലോ ഉളളത്. അമ്മ... എന്നും ഉളള പതിവാ എണീറ്റ് ആദ്യം തന്നെ അമ്മയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ. ഓർമ്മ വച്ച കാലം മുതലുളള പതിവാണ്. ഇപ്പോൾ അത് കിട്ടിയില്ലെങ്കിൽ അമ്മയും പിണങ്ങുമെന്ന അവസ്ഥയായി... അച്ഛനെവിടെ അമ്മേ അവൾ ചോദിച്ചു.. അച്ഛൻ ഈ സമയത്ത് കൃഷി തോട്ടത്തിൽ പച്ചക്കറികളെ താലോലിച്ചു നടക്കുവാണെന്ന് അറിയാഞ്ഞിട്ടല്ല. അങ്ങിനെ ഒരു കുശലാന്വേഷണം ഞാൻ നടത്തിയില്ലെന്ന് അറിഞ്ഞാൽ അതുമതി അച്ഛന് എന്നോട് പിണങ്ങാൻ. ഞാൻ വിനീത.. എനിക്ക് ഒരു ഏട്ടനുണ്ട് വിനീത്.. ഏട്ടൻ എയർഫോഴ്സിലാ.. അച്ഛൻ സ്കൂൾ മാഷാണ് വിദ്യാധരൻ മാഷ്. അമ്മ വിദ്യാലക്ഷ്മി. ഞങ്ങൾക്ക് വച്ചുവിളമ്പി തരികയെന്ന മഹത്തായ കർമ്മം നിർവ്വഹിക്കുന്നത് എന്റെ പാവം ഈ അമ്മക്കുട്ടിയാ.. ഞാനും അച്ഛനും സഹായിക്കാൻ ചെല്ലും.. ഞങ്ങളെ നിവൃത്തി ഉണ്ടെങ്കിൽ ഒന്നും ചെയ്യാൻ സമ്മതിക്കില്ല ഈ കുറുമ്പി അമ്മ.. എല്ലാം സ്വന്തം കൈകൊണ്ട് ചെയ്യണം എന്ന് വാശിയാ.. എന്നാലും ഇടക്ക് എല്ലാം ഞങ്ങൾ അമ്മയെ സഹായിക്കും. എന്നെക്കാൾ കൂടുതൽ അച്ഛനാണ് അമ്മയുടെ സഹായി. അച്ഛനിങ്ങനെ കൂടെ നടന്ന് അമ്മയെ സഹായിക്കും. ഞാൻ പോസ്റ്റ് ഗ്രാജ്വേഷൻ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ്. സാമൂഹിക സേവനമാണ് എന്റെ പ്രധാന ഹോബി... ഇപ്പോൾ എന്നെയും കുടുംബത്തേയും കുറിച്ച് ഏകദേശ ധാരണ ആയില്ലേ..? ഇനി ഞാനൊന്ന് ഫ്രഷായിട്ട് വരാം...

കുളിയും ഭക്ഷണവും കഴിഞ്ഞ് വേഗം റഡിയായാൽ അച്ഛന്റെ കൂടെ എനിക്ക് കോളേജിലേക്ക് പോകാം.. ഞാൻ വേഗം റഡിയായി.. വിനീ നീ വരാറായില്ലേ.. അച്ഛന്റെ വിളി വന്നു കഴിഞ്ഞു.. എന്നെ വിനീ എന്നും ഏട്ടനെ വിനു എന്നുമാണ് വീട്ടിൽ വിളിക്കുക... വേഗം ബാഗുമെടുത്ത് ഓടി ചെന്ന് അച്ഛന്റെ കൈയ്യിൽ നിന്ന് വണ്ടിയുടെ കീ വാങ്ങി.. ഇന്ന് ഞാനോടിക്കാം.. അച്ഛന് ഇഷ്ടമാ.. എന്റെ പുറകിൽ ഇരുന്ന് യാത്ര ചെയ്യാൻ.. ഒരു പഴയ മാരുതിയുമുണ്ട്. അതും ഇടക്ക് ഞാനാ ഓടിക്കുക. അച്ഛൻ വഴക്ക് പറയും ലൈസൻസില്ലാതെ ഓടിക്കുന്നതിന്.. എന്ത് ചെയ്യാം പോയതാ ലൈസൻസ് എടുക്കാൻ .. പക്ഷേ അന്ന് ടൂ വീലറു മാത്രമേ പാസ്സായുളളു. ഇനി പിന്നെ എടുക്കാം എന്ന് പറഞ്ഞ് നീണ്ടുപോയി... അങ്ങിനെ ഞങ്ങൾ അമ്മയോട് യാത്ര പറഞ്ഞ് പോകുന്ന വഴിയിൽ കുറേ ആളുകൾ വട്ടം കൂടി നിൽക്കുന്നു. ഞാൻ വേഗം വണ്ടി നിർത്തി.. ചെന്ന് നോക്കുമ്പോൾ ഒരു സ്ത്രീ ബൈക്ക് തട്ടി റോഡിൽ ബോധമറ്റ് കിടക്കുന്നു.. ഞാൻ വേഗം ആളുകളെ തളളി മാറ്റി അച്ഛനോട് പൊയ്ക്കോളാൻ പറഞ്ഞ് ഒരു ഓട്ടോ വിളിച്ച് അവരെ വേഗം അടുത്ത ഹോസ്പിറ്റലിൽ ആക്കി. അവർക്ക് വേണ്ടതെല്ലാം ചെയ്ത് കോളേജിൽ എത്തുമ്പോൾ മണി പന്ത്രണ്ട് ആവാറായി.. എന്റെ സാമൂഹിക പ്രവർത്തനങ്ങളെ കുറിച്ച് നന്നായി അറിയാവുന്നതു കൊണ്ട് എനിക്ക് പ്രത്യേകം പരിഗണന കോളേജിൽ തന്നിട്ടുണ്ട്. വേഗം ക്ലാസ്സിൽ കയറി ഇരുന്നു.. സർ കാര്യങ്ങൾ ചോദിച്ചു. ഉണ്ടായതെല്ലാം പറഞ്ഞു. അപ്പോൾ തന്നെ സാറിന് ഒരു കോൾ വന്നു. സാറിന്റെ അമ്മ അപകടം പറ്റി വഴിയിൽ കിടന്നു. ഇപ്പോൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. യഥാസമയത്ത് അഡ്മിറ്റ് ചെയ്തതുകൊണ്ട് കുഴപ്പം ഉണ്ടായില്ലെന്ന്. അതെ അന്ന് ഞാൻ അഡ്മിറ്റ് ചെയ്തത് എന്റെ പ്രിയ ഗുരുനാഥന്റെ പ്രിയ മാതാവിനെ തന്നെ ആയിരുന്നു ...
അങ്ങിനെ ഒരുപാട് ആളുകൾ ഞാൻ മൂലം ജീവിതത്തിലേക്ക് തിരിച്ചു വന്നിട്ടുണ്ട്.. അന്ന് വൈകിട്ട് കോളേജിൽ ചെറിയ മീറ്റിംഗ് വിളിച്ചു എന്നെ അനുമോദിക്കാൻ.. ഞങ്ങളുടെ അയൽവാസിയും മലയാളം പ്രൊഫസറുമായ ജോസഫ് മാഷ് ആണ് ആശംസകൾ അറിയിച്ചു കൊണ്ട് പ്രസംഗിക്കുന്നത്. അദ്ദേഹം എന്നെ കുറിച്ച് വാരി വലിച്ചു പറയുവാൻ തുടങ്ങി. നമ്മുടെ കലാലയത്തിന് ഇതിനു മുമ്പ് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഒരു അതുല്യ പ്രതിഭയാണ് വിനീത. അവൾ പഠനത്തിലും , പാഠ്യേതര വിഷയങ്ങളിലും, കലാകായിക മേഘലകളിലും, സാമൂഹിക സേവന പ്രവർത്തനങ്ങളിലും കാഴ്ച വക്കുന്ന പ്രകടനങ്ങൾ നമുക്ക് മാതൃകയാക്കാവുന്നതാണ്. കഴിഞ്ഞ നാലു കൊല്ലമായി കലാതിലകമാണ് . ഇങ്ങിനെ ഒരു മോളെ മകളായി ലഭിച്ച ആ മാതാപിതാക്കൾ പുണ്യം ചെയ്തവരാണ്.. ഞാനും കുറച്ചു പുണ്യം ചെയ്തിട്ടുണ്ട് അതുകൊണ്ട് ആണല്ലോ ഈ മിടുക്കിയുടെ അയൽവാസി ആവാൻ എനിക്ക് സാധിച്ചത്. അങ്ങിനെ വാതോരാതെ മാഷ് എന്നെ കുറിച്ച് പറഞ്ഞു കൊണ്ടേയിരുന്നു... അവസാനം നന്ദി പറയാനുളള ഊഴമായി.. അതിന് എന്നെ ക്ഷണിച്ചു.. ഞാൻ പ്രസംഗ കലയിൽ അത്ര മോശക്കാരി അല്ലെങ്കിലും അന്ന് ഞാൻ രണ്ടുമൂന്ന് വാക്കുകളിൽ ഒതുക്കി എന്റെ പ്രസംഗം. കാരണം വൈകിട്ട് തീരുമാനം ആക്കേണ്ട രണ്ടുമൂന്ന് പ്രശ്നങ്ങളുണ്ട് .. ഒന്ന് ഒരു അതിരു തർക്കം... പിന്നെ ചെറിയ ഒരു അടിപിടി കേസ്, അതുപോലെ തൊട്ട് അടുത്ത വീട്ടിൽ ഒരു പാവം വല്യമ്മ ഒറ്റക്ക് താമസം ഉണ്ട്.. മക്കളെല്ലാം നല്ല നിലയിലായപ്പോൾ അമ്മയെ വേണ്ടാതായി... അവരുടെ അടുത്ത് പോയി കുറച്ചു നേരം സംസാരിച്ചിരിക്കണം. അങ്ങിനെ ഇന്നത്തെ ദിവസം ഭംഗിയായി അവസാനിക്കും.

അടുത്ത മാസം കലോൽസവ പരിപാടികൾ ആരംഭിക്കുകയാണ്. ഇതിനിടക്ക് പ്രാക്ടീസ് മുടക്കാനാവില്ല. അങ്ങിനെ മാസങ്ങൾ പലതു കഴിഞ്ഞു.. ഈ വർഷവും കലാതിലക പട്ടം ഞാനാർക്കും വിട്ടു കൊടുത്തില്ല. ഈ കലാലയ വർഷം അവസാനിക്കാറായി. ഫൈനൽ പരീക്ഷ കഴിഞ്ഞു വീട്ടിൽ എത്തിയപ്പോൾ സർപ്രൈസായി ഏട്ടനുണ്ടായിരുന്നു വീട്ടിൽ .. അല്ലെങ്കിലും ഏട്ടനിങ്ങനെയാ മിക്കവാറും അമ്മയോട് മാത്രം പറയും ... അമ്മ ഞങ്ങളെ അറിയിക്കില്ല.. അമ്മയുടെ ചില ഒരുക്കങ്ങൾ കണ്ടപ്പോൾ എനിക്ക് തോന്നിയതാ ഏട്ടന്റെ വരവുടനെ കാണുമെന്ന് ... കാരണം ഏട്ടന് ഇഷ്ടപ്പെട്ട എളളുണ്ട, ഉണ്ണിയപ്പം പിന്നെ ചമ്മന്തിപ്പൊടി ഇതെല്ലാം കഴിഞ്ഞ ദിവസം അമ്മ റഡിയാക്കി ... അപ്പോഴേ എനിക്ക് മനസ്സിലായി.. പിന്നെ അമ്മ സൂക്ഷിക്കുന്ന സസ്പെൻസ് കളയണ്ടെന്ന് കരുതി ഞാൻ ചോദിച്ചുമില്ല. ഇനി ഒരു മാസം ഏട്ടനുമായി അടിച്ചു പൊളിക്കാം. ഏട്ടൻ വന്നാൽ മാത്രമാ ഞങ്ങൾ സിനിമക്ക് പോവുക. അതും സെക്കൻഡ് ഷോ.. പിന്നെ പുറത്തു നിന്ന് ഭക്ഷണം.. അങ്ങിനെ ആകെ ഒരു അടിച്ചു പൊളി. ഇടക്ക് ചില കുറുമ്പുമുണ്ട് ഞങ്ങൾ തമ്മിൽ. ഏട്ടന്റെ ദേഷ്യം കാണാൻ ഞാനെന്തെങ്കിലും ചെയ്യും... അപ്പോൾ എന്റെ ചെവിയിലൊരു പിടുത്തമുണ്ട് .... വേദനിപ്പിക്കില്ല പക്ഷേ ഞാൻ കളള കരച്ചിലുമായി അമ്മയുടെ അടുത്ത് ചെല്ലും. അമ്മ ഏട്ടനെ കണ്ണടച്ച് കാണിച്ച് രണ്ട് ചീത്ത വിളിക്കും. ഇതെല്ലാം കണ്ട് രസം പിടിച്ച് ഞാനമ്മയുടെ മടിയിൽ കിടക്കും... അതൊരു സുഖമാ.. അമ്മയുടെ മടിയിൽ അങ്ങിനെ കിടക്കാൻ ... എപ്പോഴും ഒന്നും അമ്മ സമ്മതിക്കില്ല.... കിട്ടുന്ന അവസരം ഞാൻ കളയുകയുമില്ല.
ഏട്ടൻ അവധി കഴിഞ്ഞു തിരിച്ചുപോയി ഫൈനൽ ഇയർ ക്ലാസ്സ് പകുതി കഴിഞ്ഞു. എന്റെ അമ്മാവന്റെ മോൻ ഗൗതം പോലീസിൽ സർക്കിൾ ഇൻസ്പെക്ടർ ആണ് . ചെറുപ്പം മുതലേ ഞാൻ കണ്ണേട്ടനുളളത് ആണെന്ന് പറഞ്ഞു വച്ചതാ.. ഗൗതം എന്ന് ആണ് പേരെങ്കിലും എല്ലാവരും കണ്ണാ എന്നാണ് വിളിക്കുന്നത്. ഞാൻ കണ്ണേട്ടനെന്നും. ഒരുപാട് ഇഷ്ടമാണ് ഞങ്ങൾക്ക് പരസ്പരം. അങ്ങിനെ വീട്ടുകാർ ഞങ്ങളുടെ വിവാഹം ഇനി അധികം നീട്ടി കൊണ്ടുപോകാനാവില്ലെന്ന് തീരുമാനിച്ചു. ഫൈനൽ ഇയർ എക്സാം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ ഞങ്ങളുടെ വിവഹ നിശ്ചയം നടത്താൻ തീരുമാനം ആയി. പക്ഷേ കല്യാണം ഒന്നര വർഷം വീണ്ടും കഴിഞ്ഞേയുളളു. കാരണം കണ്ണേട്ടന്റെ ഒരേയൊരു പെങ്ങൾ അമേരിക്കയിലാണ് അവർക്ക് വരാനുളള ചില ബുദ്ധിമുട്ട് കണക്കിലെടുത്ത് അങ്ങിനെ തീരുമാനിക്കണമെന്ന് ചേച്ചിക്ക് ഒരേ വാശി. അങ്ങിനെ വിവാഹ നിശ്ചയത്തിന് തീയതി കുറിച്ചു.

വിവാഹത്തിന് താമസം ഉളളതുകൊണ്ട് നിശ്ചയം ഭംഗിയായി നടത്താൻ തീരുമാനം ആയി. ഫൈനൽ എക്സാം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞ് ഒരു ഞായറാഴ്ച നിശ്ചയത്തിന് തീരുമാനം ആയി. ഏട്ടന് നാലു ദിവസം മാത്രമേ അവധിയുളളു. നിശ്ചയത്തിന്റെ തലേദിവസം വരും നിശ്ചയം കഴിഞ്ഞ് ഉച്ച കഴിയുംപോൾ തന്നെ തിരിച്ച് പോകുകയും വേണം. ഞാൻ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളെ തലേദിവസം തന്നെ വരണമെന്ന് നിർബന്ധം പറഞ്ഞു. തന്നെയുമല്ല അവരെല്ലാം ദൂര സ്ഥലങ്ങളിലുളളവരുമാണ്. മറ്റുളള സുഹൃത്തുക്കൾ അന്ന് എത്താമെന്ന് പറഞ്ഞു. അങ്ങിനെ തലേദിവസം ഞങ്ങൾ ആട്ടവും പാട്ടുമായി അടിച്ചു പൊളിച്ചു. ഏട്ടനും കൂടി ഞങ്ങളോടൊപ്പം. എന്റെ ഒരു കൂട്ടുകാരിക്ക് ഏട്ടന്റെ മേലൊരു കണ്ണുമുണ്ട്. അത് കുറച്ചു നാളായി എനിക്ക് അറിയാം.. എന്റെ പിന്തുണയും ഉണ്ട് അവരുടെ പ്രണയത്തിന്. അങ്ങിനെ നേരം പുലരുവോളം ഞങ്ങൾ ശരിക്ക് ആഘോഷിച്ചു. കല്യാണ നിശ്ചയം കഴിഞ്ഞു. നേരവും കാലവും മാസവും എല്ലാം ചേർന്ന ദിവസം കിട്ടിയത് ഇരുപത് മാസം കഴിഞ്ഞുളള ഡേറ്റ് ആണ്. എല്ലാവരും സദ്യയുണ്ട് സന്തോഷമായി പിരിഞ്ഞു. ഏട്ടനും വൈകിട്ട് ഉളള ട്രയിനിൽ മടങ്ങി പോയി. ഉറക്കച്ചടവോടെ ഞാനങ്ങിനെ ഓടി നടന്നു. വൈകിട്ട് പതിനൊന്ന് മണിക്ക് ആണ് കൂട്ടുകാരികൾക്ക് തിരിച്ചുളള ട്രയിൻ.. അവരെ റയിൽവേ സ്റ്റേഷനിൽ വിടാൻ ഞാൻ തന്നെ പോകണം എന്ന് ഞാൻ വാശി പിടിച്ചു . അച്ഛൻ കൊണ്ടുപോയി വിടാമെന്ന് പറഞ്ഞതാ... ഞാൻ സമ്മതിച്ചില്ല.

അങ്ങിനെ കാറെടുത്ത് കൂട്ടുകാരികളെ കൊണ്ടുപോയി സ്റ്റേഷനിൽ വിട്ട് ഞാൻ തിരികെ വീട്ടിലേക്ക് വരുമ്പോൾ ഞാനറിയാതെ ഇടക്ക് ഒന്ന് മയങ്ങിപ്പോയി... കാർ നിയന്ത്രണം വിട്ട് ഫുഡ് പാത്തിലേക്ക് കയറി വഴിയരുകിൽ ഉറങ്ങി കിടന്ന നാടോടികളുടെ ഇടയിലേക്ക് പാഞ്ഞു കയറി... എനിക്ക് എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ വണ്ടിയിലിരുന്നു. മൂന്ന് കുട്ടികളും ഒരു വല്യമ്മയും തൽക്ഷണം മരിച്ചു.. കുറച്ചു പേർക്ക് സാരമായ പരിക്കും പറ്റി.

അങ്ങിനെ കേസും കോടതിയും എല്ലാമായി. ലൈസൻസ് ഇല്ലാതെ വണ്ടി ഓടിച്ചതുകൊണ്ട് കൊലക്കുറ്റമായി മാത്രമാണ് കേസ് പരിഗണിച്ചത്.. കണ്ണേട്ടന് സർവ്വീസിൽ ചില ശത്രുക്കളുണ്ടായിരുന്നു അതുകൊണ്ട് അവരാരും വഴിവിട്ട് ഒന്നും ചെയ്യാൻ സമ്മതിച്ചതുമില്ല. അങ്ങിനെ കൊലക്കേസ് പ്രതിയായി വിചാരണ നടന്നു. വർഷം ഒന്ന് കഴിഞ്ഞു. കോളേജിലേയും സ്കൂളിലേയും കുട്ടികളും അദ്ധ്യാപകരും നാട്ടുകാരും എല്ലാം എനിക്ക് വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തു.. പ്രാർത്ഥനകളും നേർച്ചകളുമെല്ലാം ജാതിമത ഭേദമന്യേ എല്ലാവരും ചെയ്തു.. പക്ഷേ ദൈവം എനിക്ക് അതിലൊന്നും ഒരു അനുകമ്പയും തന്നില്ല. ഹൈക്കോടതി ഞാൻ ചെയ്തത് വലിയ അപരാധമാണെന്ന് വിലയിരുത്തി... ഞാൻ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കണ്ട് മരണം വരെ തൂക്കിലേറ്റാൻ വിധിച്ചു. അങ്ങിനെ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായി. അമ്മയും അച്ഛനും ഏട്ടനുമെല്ലാം നിസ്സഹായരായി. ജീവിക്കുന്ന മരപ്പാവകളായി അവർ. വീട് മരണവീടായി കിടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. പ്രധാനമന്ത്രി ഉൾപ്പടെ ഉളളവർക്ക് നിവേദനങ്ങളുടെ പ്രവാഹമായിരുന്നു. സുപ്രീം കോടതിയുടെ പരിഗണനയിലുളള വിഷയം ആയതുകൊണ്ട് അവരെല്ലാം നിസ്സഹായരായി.

അങ്ങിനെ എന്റെ വിവാഹ തീയതി അടുത്തു വന്നു. പലരും കണ്ണേട്ടനെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ ഏട്ടനതിന് വഴങ്ങിയില്ല. സമൂഹത്തിലെ ഉന്നതരായ പലരുടേയും ശ്രമഫലമായി എനിക്ക് ഒന്നര മാസം പരോൾ അനുവദിച്ചു. അങ്ങിനെ ഒരുപാട് നാളുകൾക്ക് ശേഷം ഞാൻ എന്റെ നാട്ടിലേക്ക് എന്റെ വീട്ടിലേക്ക് എന്റെ അച്ഛനമ്മമാരുടെ അടുത്തേക്ക് മടങ്ങി വരികയാണ്.. ചിലപ്പോൾ അവസാന വരവും ആവാമിത്.

ഞാൻ വീട്ടിലേക്ക് വരുമ്പോൾ സ്വീകരിക്കാനായി നാട്ടുകാരു മുഴുവനും അവിടെ തടിച്ചു കൂടിയിരുന്നു. അവരുടെ എല്ലാം സ്നേഹവും ആരാധനയും കണ്ടപ്പോൾ ഞാനെല്ലാം അൽപ്പനേരത്തേക്ക് മറന്ന് അവരിൽ ഒരാളായി.. എല്ലാവരോടും കുശലം പറഞ്ഞു. പ്രായമായ സ്ത്രീകൾ എന്നെ കെട്ടിപ്പിടിച്ചു കരയുകയും ചിലർ നെടുവീർപ്പുകളിൽ ഒതുക്കി... അങ്ങിനെ വികാരനിർഭരമായ രംഗങ്ങൾ ഏറ്റു വാങ്ങി ഞാൻ പതിയേ വീടിനകത്തേക്ക് കയറി. കരഞ്ഞു തളർന്ന് അവശയായ അമ്മയും അച്ഛനും ... അവരാണ് ശരിക്കും എന്നെ തളർത്തി കളഞ്ഞത്. എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല.. ഞാനമ്മയെ കെട്ടിപ്പിടിച്ച് ഒരുപാട് കരഞ്ഞു. എന്ത് പറയണമെന്ന് അറിയാതെ ഞാൻ തേങ്ങി.. ഒരുപാട് നാളുകൾ കൂടി അമ്മയെ കണ്ടതിന്റെ സന്തോഷം ഒരു വശത്ത്.. അതിനുപരി പറഞ്ഞറിയിക്കാനറിയാത്ത വിഷമങ്ങൾ മറുവശത്ത്.. കഴിവതും അമ്മയുടെ മുമ്പിൽ സന്തോഷം അഭിനയിക്കണമെന്ന് തീരുമാനിച്ച് വന്നതാ. പക്ഷേ എല്ലാം കൈവിട്ട് പോകുന്നല്ലോ ദൈവമേ ...

അങ്ങിനെ കാത്തിരുന്ന കല്യാണദിവസം വന്നെത്തി. ഒരു കല്യാണ വീടിന്റെ യാതൊരു ലക്ഷണവുമില്ല... എല്ലാവരും യാന്ത്രികമായി എന്തൊക്കെയോ ചെയ്യുന്നു. ആരേയും വിളിക്കാനോ പറയാനോ നിന്നില്ല. കുറച്ച് നല്ലവരായ നാട്ടുകാർ മാത്രമുണ്ട്.. അങ്ങിനെ മംഗളമായി നടത്തേണ്ട വിവാഹം എങ്ങിനെ ഒക്കെയോ അങ്ങ് നടത്തിയെന്ന് പറയാം. അങ്ങിനെ പകുതി ചത്ത മനസ്സോടെ ഞാൻ കണ്ണേട്ടന്റെ വീട്ടിലേക്ക് യാത്രയായി...

ആവേശമില്ലാത്ത വെറും രാവുകളായി ആദ്യരാത്രിയും അങ്ങിനെ പല രാവുകളും കടന്നു പോയി. ദിവസങ്ങൾ ശരവേഗത്തിൽ പറന്നകന്നു. എനിക്ക് അനുവദിച്ച പരോൾ നാളുകൾ അവസാനിച്ചു. തിരിച്ചു പോകണ്ട ദിവസം ആഗതമായി... അമ്മയുടെ മുഖം കാണുവാനുളള ശക്തി എനിക്ക് ഇല്ലായിരുന്നു .. അച്ഛനാണെങ്കിൽ ഒരേ കിടപ്പ്... അച്ഛന് എന്നെ യാത്രയാക്കാനുളള ശക്തിയില്ലെന്ന്. ഏട്ടനാണെങ്കിൽ വിഷമങ്ങൾ ഉളളിൽ അടക്കി പിടിച്ചു നിൽക്കുന്നു. കണ്ണേട്ടന്റെ മുഖത്ത് വെറും നിസംഗത മാത്രമാണ് ... ഞാൻ കരയുവാൻ പോലുമാകാതെ മരവിച്ച മനസ്സുമായി പോകാനായി പുറത്തേക്ക് ഇറങ്ങി. വണ്ടിയിൽ കയറി എല്ലാവരേയും നിർവികാരയതോടെ ഒന്ന് കൂടി നോക്കി. വണ്ടി അങ്ങിനെ തറവാടു വീടായ ജയിലിലേക്ക് ... ഇനിയൊരിക്കലും താൻ സ്നേഹിച്ച തന്നെ സ്നേഹിച്ച ഈ മനുഷ്യരുടെ ഇടയിൽ അവരിൽ ഒരുവളായി വരില്ലെന്ന് മനസ്സിലുറപ്പിച്ച് അന്ത്യയാത്ര പറഞ്ഞു യാത്രയായി.

തിരികെ ജയിലിലെത്തിയതിന്റെ പിറ്റേന്ന് സുപ്രീം കോടതിയുടെ വിധി വന്നു. ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി അതേപടി അംഗീകരിച്ചു . അങ്ങിനെ തനിക്ക് തൂക്കുകയർ ഉറപ്പായി. ഇനി പ്രതീക്ഷക്ക് വകയില്ല. എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. ഇനി വെറും മൂന്ന് ആഴ്ച മാത്രം.. ത്നറെ വിധി നടപ്പിലാകാൻ.
നാടും നാട്ടുകാരും ആകെ വിഷമത്തിലായി. എനിക്ക് വേണ്ടി പ്രാർത്ഥനയും വഴിപാടുകളും ഒരുപാട് നടത്തുന്നു. അതിനുമുപരി നാട്ടുകാരുടെ നേതൃത്വത്തിൽ രാഷ്ട്രപതിക്ക് സമർപ്പിക്കാൻ ഒരു ഭീമ ഹർജിയും. അവസാന പ്രതീക്ഷ എന്ന നിലയിൽ ഞാനൊരു ദയാഹർജിയും രാഷ്ട്രപതിയുടെ സമക്ഷം സമർപ്പിച്ചു. ഇനി വിധി നടപ്പിലാകാൻ വെറും മൂന്ന് ദിവസം മാത്രം. അവസാന പ്രതീക്ഷയായി രാഷ്ട്രപതിയുടെ മുന്നിലെത്തിയ ഹർജികളെല്ലാം അദ്ദേഹം വളരെ വിനയപുരസരം തള്ളി കളഞ്ഞു. അങ്ങിനെ എല്ലാവരുടേയും പ്രാർത്ഥനയും വഴിപാടുകളുമെല്ലാം വിഭലമായി. ഇനി മണിക്കൂറുകൾ മാത്രമാണ് തനിക്ക് ഈ ഭൂമിയിൽ അനുവദിച്ചിരിക്കുന്ന സമയം. അങ്ങിനെ ജയിലലെ പ്രത്യേക സെല്ലിൽ നിർവികാരതയോടെ വിദൂരതയിലേക്ക് കണ്ണ് നട്ട് ഞാനങ്ങിനെ ഇരുന്നു. തന്നെ തൂക്കിലേറ്റാനുളള അവസാന വട്ട മിനുക്കുപണികൾ നടക്കുന്നു. ആരാച്ചാരെത്തി... തന്റെ തൂക്കവും പൊക്കവുമെല്ലാം കൃത്യമായി എടുത്ത് കഴുമരത്തിന്റെയും തൂക്കുവാനുളള കയറിന്റേയും ബലം കൃത്യമായി പരിശോധിച്ചു. നാളെ കഴിഞ്ഞ് വെളുപ്പിനെ കൃത്യം നാലു മണിക്ക് തന്റെ കഴുത്തിൽ കുരുക്ക് മുറുകും... അതോടെ താനീ ഭൂമിയിൽ വെറും ഓർമ്മയാവും. അങ്ങിനെ ഓരോന്ന് വെറുതെ ആലോചിച്ച് ഇരുന്നപ്പോളാണ് ഒരു വനിതാ പോലീസു വന്ന് നാളെ പത്ത് മണിക്ക് തനിക്ക് വൈദ്യപരിശോധന ഉണ്ട് എന്ന് അറിയിച്ചത്. മരിക്കാൻ പോകുന്നവൾക്ക് എന്ത് പരിശോധന പുച്ഛമാണ് തനിക്ക് തന്നോടു തന്നെ തോന്നിയത്. എന്നാലും നിയമമല്ലേ അനുസരിച്ചല്ലേ മതിയാവൂ.. അങ്ങിനെ പിറ്റേന്ന് അവരറിയിച്ചതിലും രണ്ട് മണിക്കൂർ വൈകി എന്നെ ചെക്കപ്പിന് കൊണ്ടുപോയി . പരിശോധനകൾ പൂർത്തിയാക്കി അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോന്ന് ചോദിച്ചു. ഞാൻ ഇല്ലെന്ന് തലയാട്ടി. അങ്ങിനെ സമയം രാത്രി പത്ത് മണിയായി. തനിക്ക് എന്തൊക്കെയോ ഭക്ഷണങ്ങൾ മുന്നിൽ കൊണ്ടുവന്ന് വച്ചിരിക്കുന്നു. അതിലേക്ക് ഒന്ന് നോക്കുക പോലും ചെയ്യാതെ താനവിടെ ഇരുന്നു. മനസ്സ് നിറയെ കരയുന്ന അച്ഛനും അമ്മയും ഏട്ടനും ഭർത്താവും മാത്രം... അവരുടെ മുഖങ്ങളോരോന്നായി മനസ്സിൽ മിന്നി മറഞ്ഞു. ജീവിക്കുവാൻ ഒരുപാട് കൊതി തോന്നിയ നിമിഷങ്ങൾ. മനസ്സറിയാതെ ചെയ്തുപോയ അപരാധം അത് തന്റെ ജീവനെടുക്കുന്നു. മെല്ലെ ക്ലോക്കിലേക്ക് നോക്കി , മണി ഒന്ന് കഴിഞ്ഞു... ഇനി വെറും മൂന്ന് മണിക്കൂർ മാത്രം.. ഒരു മണിക്കൂർ മുമ്പ് ഡോക്ടർ വന്ന് പരിശോധനയും പിന്നെ കുളിച്ച് ശുദ്ധിയാവണം. അങ്ങിനെ ചില ഫോർമാലിറ്റികൾ കഴിഞ്ഞാൽ ഒരു കറുത്ത തുണി കൊണ്ട് തന്റെ തലയും മുഖവും മൂടും. പിന്നെ നേരേ കഴുമരത്തിലേക്ക് .. അതോടെ വിനീത ഈ ലോകത്തോട് എന്നെന്നേക്കുമായി വിട പറയും. സമയം മൂന്ന് മണി ആവാറായി.. ഏതു നിമിഷവും തന്റെ അവസാന മിനുക്കു പണികൾ തീർക്കുവാൻ അവരെത്തും.. ഞാൻ യാതൊരു ഭാവവ്യത്യാസവുമില്ലാതെ അങ്ങിനെ ഇരുന്നു. നിമിഷങ്ങൾ മിനിട്ടുകൾക്ക് വഴിമാറി... പെട്ടെന്ന് എന്തൊക്കെയോ മാറ്റങ്ങൾ എല്ലാവരും ധൃതിയിൽ എന്തൊക്കെയോ ചെയ്യുന്നു. ഫോൺ വിളികളും ചർച്ചകളും തനിക്ക് കാണാം എന്നാൽ ഒന്നും വ്യക്തമല്ല. ദൈവമേ എന്താണ് സംഭവിച്ചത്.. ഇടക്ക് അവർ തന്നെ നോക്കി എന്തൊക്കെയോ പറയുന്നു. മണി മൂന്നര കഴിഞ്ഞു. ഇനി വെറും അര മണിക്കൂർ മാത്രം. പക്ഷേ ആരും അതിനു വേണ്ട ഒന്നും ചെയ്യുന്നില്ല. അങ്ങിനെ സമയം ഏതാണ്ട് നാലു മണി ആവാറായപ്പോൾ ഒരു ഡോക്ടറും നഴ്സും രണ്ട് വനിതാ പോലീസും കൂടി തന്റെ സെല്ലിനടുത്ത് വന്ന് ഒരു പോലീസുകാരി സെല്ല് തുറന്നു. എന്നിട്ട് എന്നോട് വിശേഷങ്ങൾ ചോദിച്ചു.. അങ്ങിനെ സൗഹൃദ സംഭാഷണങ്ങൾ പലതും പറഞ്ഞെങ്കിലും ഞാനതിനൊന്നും മറുപടി പറഞ്ഞില്ല. അവസാനം ഡോക്ടർ എന്നോട് തനിക്ക് രണ്ട് സന്തോഷ വാർത്തയുമായാണ് ഞങ്ങൾ വന്നത്. എനിക്ക് ഒന്നും മനസ്സിലായില്ല. പെട്ടെന്ന് ഡോക്ടർ പറഞ്ഞു... താൻ ഇനിയും ഈ ഭൂമിയിൽ ജീവിക്കണമെന്ന് ദൈവം തീരുമാനിച്ചു. ആരുടെയൊക്കെയോ പ്രാർത്ഥനയുടെ ഫലമാവാം തന്റെ വധ ശിക്ഷ ഒഴിവാക്കി. അതിനു നിമിത്തമായത് ആണ് രണ്ടാമത് പറയാൻ പോകുന്ന സന്തോഷ വാർത്ത... അത് വേറൊന്നും അല്ല താനിപ്പോൾ തനിച്ചല്ല തന്റെ ഉദരത്തിൽ ഒരു അതിഥി ജന്മമെടുത്തിരിക്കുന്നു. ആ പുണ്യ ജന്മമാണ് തനിക്ക് തന്റെ ആയുസ്സ് നീട്ടി തന്നത്... എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു . ഞാൻ ആകെ സന്തോഷം കൊണ്ട് മതി മറന്നു. ഒരു പുനർജന്മം തിരിച്ചു കിട്ടിയ ആശ്വാസത്തിൽ ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു. ആ ദൈവം തന്നെയാണ് തന്റെ ഉദരത്തിൽ ജന്മം കൊണ്ടിരിക്കുന്നത്.

തന്റെ പ്രിയതമയുടെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങാനായി ഭർത്താവും അവളുടെ സ്വന്തം സഹോദരനും പുറത്ത് കാത്തുനിന്നിരുന്നു. അവരെ റിസപ്ഷനിലേക്ക് വിളിച്ചു. കാര്യങ്ങൾ ഒന്നും പറയാതെയാണ് വിളിപ്പിച്ചത്. എന്നിട്ട് ഭർത്താവ് സർക്കിൾ ഇൻസ്പെക്ടർ ഗൗതമിനെ മാത്രം ഒരു റൂമിലേക്ക് വിളിച്ച് അവിടെ വെയ്റ്റ് ചെയ്യുവാൻ പറഞ്ഞ് ജയിൽ സൂപ്രണ്ട് പുറത്ത് പോയി... കുറച്ചു കഴിഞ്ഞപ്പോൾ പുറകുവശത്തെ ഡോറിലൂടെ വിനീതയെ അതേ റൂമിലേക്ക് പറഞ്ഞു വിട്ടു. അപ്രതീക്ഷിതമായ പുനഃസമാഗമത്തിന് ആണ് ജയിലധികൃതർ വഴിയൊരുക്കിയത്.
ഞാൻ ആ റൂമിലേക്ക് കയറിയതും പുറം തിരിഞ്ഞു തല കുമ്പിട്ട് ഇരിക്കുന്ന എന്റെ കണ്ണേട്ടനെ ആണ് കണ്ടത്. കണ്ണേട്ടാ എന്ന എന്റെ വിളി കേട്ടതേ സ്വപ്നത്തിൽ നിന്നെന്ന പോലെ അദ്ദേഹം ഞെട്ടി എണീറ്റ് എന്റെ നേരേ നോക്കി. ഒന്നും മനസ്സിലാവാതെ എന്നെ തന്നെ നോക്കി സ്തംഭിച്ചു നിന്ന കണ്ണേട്ടനെ ഞാൻ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു കരഞ്ഞു ... ഒരുപാട് കണ്ണേട്ടാ ഞാൻ പോയില്ല .. ഞാനെവിടെയും പോയില്ല കണ്ണേട്ടാ ... എനിക്ക് പുനർ ജന്മം കിട്ടി കണ്ണേട്ടാ ... ദൈവം നമുക്ക് വരമായി തന്ന നമ്മുടെ കുഞ്ഞ് എന്റെ ജീവൻ എനിക്ക് തിരിച്ചു തന്നു കണ്ണേട്ടാ .. മോളേ വിനൂ... എന്ന് പറഞ്ഞ് കണ്ണേട്ടനും പൊട്ടി കരഞ്ഞു പോയി... ഒരു തികഞ്ഞ ഭർത്താവായി ഞങ്ങളുടെ കുഞ്ഞിന്റെ അച്ഛനായി ഒരുപാട് നേരം ഞങ്ങൾ കരഞ്ഞു തീർത്തു... ഞങ്ങളുടെ വിഷമങ്ങൾ . അങ്ങിനെ ഞാൻ ചെയ്ത പുണ്യപ്രവൃത്തികൾക്ക് ദൈവം എനിക്ക് വരമായി തന്ന പുനർ ജന്മവും അതിനു നിമിത്തമാക്കി മാറ്റിയ ഞങ്ങളുടെ കുഞ്ഞോമനക്കും ഒരായിരം നന്ദി .
**********************************
*അജിത് പൂഞ്ഞാർ*Ajith Kumar

മഴത്തുള്ളി- കവിത

 

 

 മഴത്തുള്ളികളിലെ൯....
ഒാ൪മ്മകളോടിയെത്തുന്നു....
മഴനനഞ്ഞൊരു... കുട്ടിക്കാലം...
ഒാ൪മ്മച്ചെപ്പിലത്.... നനുത്തൊരു...
ദുഖമായ്.... തീരവേ....മടങ്ങിവരാത്തൊരാ...
കാലത്തിലേയ്ക്കല്പനേരം...പോയ്... വരട്ടെ....
ഒാ൪മ്മകളിലൂടെ.... നനുനനുത്തൊരീ...
മഴയിലൂടെ...... (രാജ്മോഹ൯)Raj Mohan

മണവാട്ടി-കവിത

 

മക്കളേ, നിങ്ങളാണീപ്പിതാവിൻ സ്വപനം

പെങ്ങളെ തോളിലിരുത്തിയിട്ടുപ്പയോതീ
ഓരോ പുലരിക്കുമൊപ്പം വളർന്നെന്റെ
പെങ്ങളൊരാളായി മാറിയപ്പോൾ
വീട്ടിലെ പൊന്നു തൂക്കാൻ വന്നു, പെണ്ണിനെ
കണ്ടവർ ,ഇതുകൂടിയോർമ്മപ്പെടുത്തീ

മൊഞ്ചില്ലാത്തവർ പെണ്ണായ് പിറക്കരുതെ
ന്നവർ ഓർമ്മപ്പെടുത്തീ..

കത്താത്തടുപ്പിലെ കത്താ വിറകിലേക്കൂതി
പുകഞ്ഞുമ്മ കത്തി നീറി -

ഇനിയും കടമായിട്ടാരു തരും ,ഒരു ലേശം
വന്നോരെ സൽകരിക്കാൻ
ഉമ്മറക്കോലായിൽ പെണ്ണു വേണ്ടോർ
സ്വത്തുകൾ പാത്തു കണക്കെടുപ്പൂ

കലപ്പക്കൊഴുവിനാൽ കവിത വിരിയിച്ച
യെന്നു പ്പ യിന്നു ചുമച്ചു തുപ്പും
ചോരക്കഫത്തിൻ കടും ചുവപ്പാൽ
ഗൃഹം ചോർന്നൊഴുകുന്നു ചുടു കണ്ണുനീർ

പൊന്നു തൂക്കാൻ വന്നു കണ്ടോരെല്ലാം
ഇതു കൂടി പെങ്ങളെയോർമ്മപ്പെടുത്തീ ...
മൊഞ്ചില്ലാത്തോർ പെണ്ണായ് പിറക്കരുതെ
ന്നവർ ഓർമ്മപ്പെടുത്തീ ...

പൊന്നും പണവും വേണ്ടാത്തിടത്തേക്കെൻ
പെങ്ങൾ മണവാട്ടിയായീ
പെങ്ങൾ മണവാട്ടിയായീ..

അപ്പോളെന്നു പ്പ യെൻ ചാരത്തിരുന്ന്
ചുണ്ടുവിറച്ചു മെല്ലെപ്പറഞ്ഞു
"മോടേ ഖബറിന്റെ മേലായിട്ടെങ്കിലും
മൈലാഞ്ചിച്ചെടി നട്ടിടേണം"  Abdul Rasheed Karani

NICE POEMS-Free English poetry collection.

 

A beautiful digital collection of  English poems.Press below link to read free.

https://www.bookrix.com/book.html?bookID=lq014715fadff75_1476616707.9760448933#0,558,12474

Imprint

Text: AKSHARAM MASIKA
Images: AKSHARAM MASIKA
Editing: Raj Mohan
Publication Date: 02-06-2017

All Rights Reserved

Dedication:
All writers of this magazine.

Next Page
Page 1 /